08 July Wednesday

അറബ് ലോകത്തെ ആദ്യ ആണവനിലയത്തിന്‌ യുഎഇയിൽ അനുമതി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020

ദുബായ്‌> യുഎഇയിലെ ബറാക ആണവോർജ നിലയത്തിലെ ആദ്യ റിയാക്ടർ പ്രവർത്തിപ്പിക്കാൻ ഫെഡറൽ അതോറിറ്റി ഫോർ ന്യൂക്ലിയർ റെഗുലേഷൻ(എഫ്എഎൻആർ) അനുമതി.  നാലു റിയാക്ടറുകളിൽ ആദ്യ യൂണിറ്റിനാണ്‌ അനുമതി. വൈകാതെ ഇത്‌ പ്രവർത്തിച്ചുതുടങ്ങും.

സമാധാനപരമായ ആവശ്യത്തിന്‌ ആണവോർജനിലയം പ്രവർത്തിക്കുന്ന അറബ് ലോകത്തെ ആദ്യ രാജ്യമായി യുഎഇ മാറിയതായി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽമക്തും ട്വീറ്റ് ചെയ്തു.

വികസന പ്രയാണത്തിന്റെ പുതിയ ഘട്ടത്തിന് രാജ്യം സാക്ഷ്യം വഹിക്കുകയാണെന്ന് അബുദാബി കിരീടാവകാശി ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാൻ പറഞ്ഞു. യുഎഇ 2008ലാണ്  ആണവപദ്ധതി ആരംഭിച്ചത്.14,000 പേജ് വരുന്നതാണ് ലൈസൻസ്.


പ്രധാന വാർത്തകൾ
 Top