24 August Saturday

അമേരിക്കയ്ക്ക‌് മുന്നറിയിപ്പുമായി ഇറാൻ

വെബ് ഡെസ്‌ക്‌Updated: Sunday Jun 23, 2019

ഇറാൻ
അമേരിക്കയുടെ ഭാഗത്തുനിന്ന‌് പ്രകോപന നടപടികളുണ്ടായാൽ പശ്ചിമേഷ്യയിലുടനീളം പ്രത്യാഘാതങ്ങളുണ്ടാകുമെന്ന‌് ഇറാന്റെ മുന്നറിയിപ്പ‌്. കഴിഞ്ഞ ദിവസം വ്യോമാതിർത്തി ലംഘിച്ച അമേരിക്കൻ ചാരഡ്രോൺ ഇറാൻ വെടിവച്ചിട്ടിരുന്നു. ഇറാനെ അക്രമിക്കാന്‍ ഉത്തരവിട്ടെന്നും അവാസനനിമിഷം അതു പിന്‍വലിച്ചെന്നുമുള്ള ട്രംപിന്റെ പ്രതികരണത്തിനുള്ള മറുപടിയാണ് ഇറാന്‍  നല്‍കിയത്.

ഇറാനെതിരെ അമേരിക്ക ഒരു ബുള്ളറ്റ‌് തൊടുക്കുകയാണെങ്കിൽ അമേരിക്കയുടെയും സഖ്യകക്ഷികളുടെയും താൽപ്പര്യങ്ങൾക്ക‌് വലിയ വില നൽകേണ്ടിവരുമെന്നും ഇറാനെതിരെ സൈനിക ആക്രമണമുണ്ടായാൽ പശ്ചിമേഷ്യ കത്തിയമരുമെന്നും  ഇറാൻ പ്രതിനിധി ജനറൽ അബോൾഫാസി ഷെകറാച്ചി പറഞ്ഞു.ഹോർമു‌സ‌് കടലിടുക്കിൽ എണ്ണക്കപ്പലുകൾക്കുനേരെ ഉണ്ടായ ആക്രമണങ്ങളാണ‌് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം  രൂക്ഷമാകാൻ കാരണം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top