21 September Saturday

പൊതുകടം പെരുകി അമേരിക്ക

വെബ് ഡെസ്‌ക്‌Updated: Tuesday Apr 23, 2019

വാഷിങ്ടണ്‍> അമേരിക്ക സാമ്പത്തികമാന്ദ്യത്തിലേക്ക് നീങ്ങുകയാണെന്ന വെളിപ്പെടുത്തലിനു പിന്നാലെ,  പൊതുകടം അടുത്തവര്‍ഷം ലക്ഷംകോടി ഡോളര്‍ കടക്കുമെന്ന് റിപ്പോര്‍ട്ട്. അടുത്ത സാമ്പത്തികവര്‍ഷം അവസാനത്തോടെ പൊതുകടം കുമിളപോലെ വീര്‍ത്ത് ലക്ഷംകോടി ഡോളര്‍ പരിധി കടക്കുമെന്നാണ് യുഎസ് കോണ്‍ഗ്രസിന്റെ ബജറ്റ് സമിതിയുടെ റിപ്പോര്‍ട്ട്. പൊതുകടം സുസ്ഥിരമല്ലാത്തവിധം പെരുകുന്നത് വൻവെല്ലുവിളിയാണെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പു നല്‍കി.

നികുതി വെട്ടിക്കുറയ്ക്കുകയും കൂടുതല്‍ ചെലവാക്കുകയും ചെയ്യുന്ന ട്രംപിന്റെ നയമാണ് പൊതുകടം റെക്കോര്‍ഡുകള്‍ ഭേദിക്കാന്‍ കാരണം. പൊതുകടം ഉയരാതിരിക്കാന്‍ രാജ്യത്ത് നികുതി വര്‍ധിപ്പിക്കാന്‍ തയ്യാറാകണമെന്നാണ് ബജറ്റ് സമിതിയിലെ അംഗങ്ങളില്‍ ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
ജൂലൈയില്‍ അമേരിക്കയിലെ ഉപഭോക്തൃസൂചികയില്‍ കുത്തനെ ഇടിവുണ്ടായി. തുടര്‍ന്ന് അമേരിക്കന്‍ ഫെഡറല്‍ റിസർവിന്റെ പലിശ കുറയ്ക്കാന്‍ ട്രംപ് നിര്‍ബന്ധിതമായി.

|2008നുശേഷം ആദ്യമായാണ് പലിശ കുറച്ചത്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് 10 ശതമാനം നികുതി ചുങ്കംകൂടി ഏര്‍പ്പെടുത്തിയ ട്രംപിന്റെ നീക്കം ആഗോള ഓഹരിവിപണിയില്‍ കനത്തനഷ്ടം വരുത്തി. 2021ന്റെ അവസാനത്തോടെ അമേരിക്കയില്‍ മാന്ദ്യം പിടിമുറുക്കുമെന്ന് നാഷണല്‍ അസോസിയേഷന്‍ ഫോര്‍ ബിസിനസ് ഇക്കണോമിക്‌സ് സർവെ കഴിഞ്ഞദിവസം ചൂണ്ടിക്കാട്ടി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top