22 September Sunday

ഗർഭഛിദ്ര നിരോധന നിയമം: അലബാമയിൽ പ്രതിഷേധം ശക്തം

വെബ് ഡെസ്‌ക്‌Updated: Tuesday May 21, 2019

വാഷിങ‌്ടൺ
ഗര്‍ഭഛിദ്രം നിരോധിച്ച നിയമം ഗവർണർ കേ ഇവി പാസാക്കിയതോടെ അലബാമയിൽ പ്രതിഷേധം ശക്തം. ആയിരങ്ങളാണ‌് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ നടന്ന പ്രതിഷേധറാലിയിൽ പങ്കെടുത്തത‌്. അവളുടെ ശരീരം അവളുടെ തീരുമാനം എന്ന പ്രതിഷേധ മുദ്രാവാക്യവുമായാണ‌് ബിർമിങ‌്ഹാം സിറ്റി, അനിസ്റ്റൺ, ഹണ്ട‌്സ‌്‌വില്ല എന്നിവിടങ്ങളിൽ നടന്ന പ്രതിഷേധത്തിൽ ആളുകൾ പങ്കെടുത്തത‌്. സ്ത്രീയുടെ ജീവന‌് ഭീഷണിയാകുന്ന സന്ദര്‍ഭത്തില്‍മാത്രം ഗര്‍ഭഛിദ്രത്തിന് അനുമതി നൽകുന്ന വിവാദനിയമം ആറിനെതിരെ 25 വോട്ടിനാണ് സൈനറ്റ‌് പാസാക്കിയത‌്.

10 മുതൽ 99 വര്‍ഷംവരെ ശിക്ഷ ലഭിക്കാവുന്ന കുറ്റമായി ഗര്‍ഭഛിദ്രമെന്ന് നിയമത്തില്‍ പറയുന്നുണ്ട‌്. പീഡിപ്പിക്കപ്പെട്ടവരെയും നിയമത്തില്‍ ഉള്‍പ്പെടുത്തിയതിനെതിരെ മനുഷ്യാവകാശ സംഘടനകളുള്‍പ്പെടെ രംഗത്തുവന്നിരുന്നു. മൗലികാവകാശം സംബന്ധിച്ച‌ ഭരണഘടനാ ഭേദഗതിയനുസരിച്ച‌് ആരെങ്കിലും സുപ്രീംകോടതിയെ സമീപിച്ചാൽ നടപ്പാക്കാനാകില്ലെന്ന പ്രതീക്ഷയിലാണ‌് പ്രതിഷേധക്കാർ. നിയമത്തിൽ ഇളവ‌് നൽകണമെന്നാവശ്യവുമായി അമേരിക്കൻ പ്രസിഡന്റ‌് ഡോണൾഡ‌് ട്രംപും രംഗത്ത‌് വന്നിരുന്നു.


പ്രധാന വാർത്തകൾ
 Top