08 December Wednesday

അല്‍ അഖ്സയിൽ ജൂതപ്രാര്‍ഥനയ്ക്ക് ഇസ്രയേല്‍ കോടതി അനുമതി

വെബ് ഡെസ്‌ക്‌Updated: Saturday Oct 9, 2021

videograbbed image


ജറുസലേം
ഇസ്ലാംമത വിശ്വാസികളുടെ മൂന്നാമത്തെ പുണ്യകേന്ദ്രങ്ങളിലൊന്നായ കിഴക്കന്‍ ജെറുസലേമിലെ അല്‍ അഖ്സ മസ്ജിദില്‍ ജൂതന്മാരുടെ മൗനപ്രാർഥന ക്രിമിനൽ കുറ്റമായി കാണാനാകില്ലെന്ന് ഇസ്രയേൽ കോടതി വിധി.  ജറുസലേം മജിസ്‌ട്രേട്ട്‌ കോടതി വിധിക്കെതിരെ പലസ്തീൻ രം​ഗത്തെത്തി.

അഖ്സയില്‍ പ്രവേശിക്കുന്നത് തടഞ്ഞുകൊണ്ടുള്ള ഉത്തരവ് പിൻവലിക്കാൻ ഒരു ഇസ്രയേലി കുടിയേറ്റക്കാരനാണ് കോടതിയെ സമീപിച്ചത്. അല്‍ -അഖ്സ ജൂതന്മാരുടെ വിശുദ്ധസ്ഥലമാണെങ്കിലും നേരത്തേയുള്ള ധാരണകള്‍ അനുസരിച്ച്, ജൂതന്മാര്‍ക്ക് അവിടെ പ്രാര്‍ഥിക്കാന്‍ അനുവാദമില്ല.  
പുതിയ നിയമം അടിച്ചേല്‍പ്പിക്കാനുള്ള ഇസ്രായേലിന്റെ ശ്രമങ്ങള്‍ക്കെതിരെ അറബ് രാജ്യങ്ങൾ രം​ഗത്ത് വരണമെന്നും പലസ്തീന്‍ ആവശ്യപ്പെട്ടു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top