20 February Wednesday

അഫ‌്ഗാനിൽ സൈനികർക്കുനേരെ ആക്രമണം; 126 മരണം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 22, 2019

കാബൂൾ > കിഴക്കൻ അഫ‌്ഗാനിസ്ഥാനിൽ സൈനിക ക്യാമ്പിനും പൊലീസ‌് പരിശീലനകേന്ദ്രത്തിനും നേരെയുണ്ടായ താലിബാൻ ആക്രമണത്തിൽ 126 പേർ കൊല്ലപ്പെട്ടു. 30 പേർക്ക‌് പരിക്കേറ്റു. കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സൈനികരാണ‌്. വർദക‌് പ്രവിശ്യയിലെ മൈതാൻ ഷഹറിൽ ഞായറാഴ‌്ച രാവിലെ ഏഴോടെയായിരുന്നു സംഭവം. സൈനിക ക്യാമ്പിന‌ുമുന്നിൽ കാർ ബോംബ‌് പൊട്ടിത്തെറിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റവരെ കാബൂളിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 12 പേർ മരിച്ചെന്നാണ‌് ഔദ്യോഗിക സ്ഥിരീകരണം. എന്നാൽ 126 പേർ കൊല്ലപ്പെട്ടതായി  വ്ാേർത്താ ഏജൻസികൾ  റിപ്പോർട്ട‌് ചെയ‌്തു.
 
കഴിഞ്ഞദിവസം ലോഗർ പ്രദേശത്ത‌് ഉണ്ടായ ആക്രമത്തിൽ എട്ട‌് സൈനിക ഉദ്യോഗസ്ഥർ മരിച്ചിരുന്നു. അമേരിക്ക താലിബാനെ സമാധാനചർച്ചയ‌്ക്ക‌് വിളിച്ചതിന‌് തൊട്ടുപിന്നാലെയാണ‌് ഈ സംഭവം. അമേരിക്കയുമായി ഒരു ചർച്ചയ‌്ക്കുമില്ലെന്നും രാജ്യത്ത‌് തങ്ങൾ ഇപ്പോഴും പ്രബലരാണ‌് എന്ന‌് കാണിക്കുന്നതിനുമാണ‌് അക്രമം നടത്തിയതെന്ന‌് താലിബാൻ പ്രതികരിച്ചു. 
അമേരിക്കൻ പൊലീസിന്റെ വിവരമനുസരിച്ച‌് നിലവിൽ അഫ‌്ഗാന്റെ പകുതിയിലധികം പ്രദേശവും താലിബാന്റെ കൈയിലാണ‌്.

മറ്റു വാർത്തകൾ

 Top