സ്കൂൾ വിദ്യാഭ്യാസം പോലും പൂർത്തിയാക്കാത്തയാൾ നാസ തലപ്പത്തേക്ക്; ട്രംപിന്റെ പുതിയ നിയമനവും വിവാദത്തിൽ
വാഷിങ്ടൺ > ശതകോടീശ്വരൻ ജെറെഡ് ഐസക്മാനെ നാസയുടെ തലപ്പത്തേക്ക് തെരഞ്ഞെടുത്ത് നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ബുധനാഴ്ച സാമൂഹിക മാധ്യമമായ എക്സിലൂടെയാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. സെപ്റ്റംബറിൽ സ്‌പേസ് എക്‌സ് ദൗത്യത്തിനിടെ ആദ്യത്തെ സ്വകാര്യ ബഹിരാകാശ നടത്തത്തിന് നേതൃത്വം നൽകിയയാളാണ് 41-കാരനായ ജെറെഡ് ഐസക്മാൻ.
സ്വകാര്യ ബഹിരാകാശ സഞ്ചാരിയായ ജെറെഡ് പഠനത്തിൽ മോശമായതിനാൽ സ്കൂൾ പഠനം ഉപേക്ഷിച്ചയാളാണ്. ഹൈസ്‌കൂൾ പഠനം ഉപേക്ഷിച്ച് ബിസിനസ് രംഗത്തേക്ക് കടക്കുകായിരുന്നു. നാസയുടെ അഡ്മിനിസ്ട്രേറ്ററായാകും ജെറെഡ് ഐസക്മാനെ നിയമിക്കുക. നിലവിലെ അഡ്മിനിസ്ട്രേറ്ററും മുൻ ഫ്ലോറിഡ ഡെമോക്രാറ്റിക് സെനറ്ററുമായ ബിൽ നെൽസണെ നീക്കിയാണ്ഡി ജെറെഡിനെ നിയമിക്കുന്നത്.
എക്സ് സിഇഒ ഇലോൺ മസ്കിന്റെ ബിസിനസ് സഹായിയാണ് ജെറെഡ്. രണ്ട് പ്രധാനപ്പെട്ട സ്‌പേസ് എക്‌സ് വാണിജ്യ വിമാനങ്ങൾക്ക് കമാൻഡ് ചെയ്യുകയും ധനസഹായം നൽകുകയും ചെയ്തു. 2021 സെപ്റ്റംബറിൽ സ്‌പേസ് എക്‌സിന്റെ ക്രൂ ഡ്രാഗണിലെ ആദ്യത്തെ മനുഷ്യ ദൗത്യത്തിന് നേതൃത്വം നൽകിയിട്ടുണ്ട്. സ്‌പേസ് എക്സിൽ കഴിഞ്ഞ സെപ്റ്റംബറിലാണ് അദ്ദേഹം ബഹിരാകാശ യാത്ര നടത്തിയത്.
നിലവിലെ നാസയുടെ അഡ്മിനിസ്ട്രേറ്റർ ബിൽ നെൽസനുമായി താരതമ്യം ചെയ്യുമ്പോൾ ജെറെഡിന് അനുഭവ പരിജ്ഞാനം വളരെ കുറവാണ്. എന്നാൽ നാസയുടെ തലപ്പത്തേക്ക് ജെറാഡിനെയെത്തിച്ചത് ട്രംപുമായുള്ള സൗഹൃദമെന്നാണ് സൂചന. ഇതോടെ ട്രംപിന്റെ പുതിയ നിയമനവും വിവാദത്തിലായിരിക്കുകയാണ്.
0 comments