27 March Monday

ന്യൂയോര്‍ക്കിൽ നഴ്‌സുമാരുടെ സമരം: തിങ്കളാഴ്‌ച തെരുവിൽ ഇറങ്ങിയത് 7000 നഴ്സുമാർ

വെബ് ഡെസ്‌ക്‌Updated: Monday Jan 9, 2023

ന്യൂയോർക്ക്> വേതന വർധന ആവശ്യപ്പെട്ട് ന്യൂയോർക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ നഴ്‌സുമാർ സമരം തുടങ്ങി. ഞായറാഴ്ച അധികാരികളുയി നഴ്സസ് അസോസിയേഷൻ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടങ്ങിയത്. തിങ്കളാഴ്‌ച ന്യൂയോർക്ക് നഗരത്തിലെ രണ്ട് ആശുപത്രികളിലെ 7,000 നഴ്‌സുമാരാണ് സമരത്തിനിറങ്ങിയത്.

മെച്ചപ്പെട്ട വേതനത്തിനും സ്റ്റാഫിംഗിനും ആനുകൂല്യങ്ങള്‍ക്കും വേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങളുടെ നഴ്‌സുമാര്‍ പിന്നോട്ടില്ലെന്ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് നഴ്‌സസ് അസോസിയേഷന്‍  പ്രസിഡന്റ് നാന്‍സി ഹഗന്‍സ് പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top