മനാമ> സൗദിയില്‍ 66.1 ലക്ഷം വിദേശ തൊഴിലാളികളെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് മൊത്തം 85.2 ലക്ഷം ജീവനക്കാരുണ്ട്. ഇതില്‍ 19.1 ലക്ഷമാണ് സ്വദേശികള്‍.
ജനറല്‍ അതോറിറ്റി ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട ഈ വര്‍ഷം രണ്ടാം പാദാവസാനത്തെ കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വിദേശികളില്‍ 99.5 ശതമാനവും സ്വകാര്യ മേഖലയിലാണ്. 65.8 ലക്ഷം വിദേശികള്‍ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നു.
മൊത്തം തൊഴിലാളികളില്‍ 96.9 ശതമാനം പേരും സ്വകാര്യ മേഖല ജീവനക്കാരാണ്. സ്വകാര്യ മേഖലയില്‍ സ്വദേശികളും വിദേശികളുമടക്കം 82.5 ലക്ഷം ജീവനക്കാരുണ്ട്. ഇതില്‍ 16.7 ലക്ഷം സ്വദേശി തൊഴിലാളികളാണ്.
പൊതുമേഖലാ സ്ഥാപനങ്ങളില്‍ 2,67,400 ഓളം പേര് ജോലി ചെയ്യുന്നു. ഇത് ആകെ ജീവനക്കാരുടെ 3.1 ശതമാനം. പൊതുമേഖലാ സ്ഥാപനങ്ങളില്‍ 2,36,900 ഓളം സൗദികള്‍ ജോലി ചെയ്യുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..