30 May Saturday

സൗദിയില്‍ അഞ്ചു മരണം; അസുഖ ബാധിതരില്‍ ഏറെയും പ്രവാസികള്‍, കുവൈത്തില്‍ 225 ഇന്ത്യക്കാര്‍ ചികിത്സയില്‍

അനസ് യാസിന്‍Updated: Sunday Apr 5, 2020

മനാമ > സൗദിയില്‍ കൊറോണ വൈറസ് ബാധിച്ച് ഞായറാഴച് അഞ്ചു പേര്‍ കൂടി മരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 206 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തായും ആരോഗ്യ മന്ത്രലയ വക്താവ് ഡോ. മുഹമ്മദ് അല്‍ അബ്ദാലി അറിയിച്ചു. കൊറോണ വൈറസ് ബാധിച്ച് രാജ്യത്ത് ഇതുവരെ 34 പേര്‍ മരിച്ചു. ഇതുവരെ 2,385 പേര്‍ക്കാണ് കൊറോണ ബാധിച്ചത്.

ഞായറാഴ്ച 68 പേര്‍ക്ക് രോഗം ഭേദമായി. ഇതോടെ രോഗമുക്തി നേടിയവര്‍ 488 ആയി. നിലവില്‍ 1863 പേരാണ് ചികിത്സയില്‍ കഴിയുന്നത്. ഞായറാഴ്ച രാവിലെ 191 കേസുകളും വൈകീട്ട് 15 ഉം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്ത്. അസുഖ ബാധിതരില്‍ 53 ശതമാനം പ്രവാസികളും 47 ശതമാനം സ്വദേശികളുമാണെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് മരണങ്ങളില്‍ ഒന്ന് റിയാദിലാണെന്ന് ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. ഇത് ചികിത്സയിലിരിക്കെ മരിച്ച മലപ്പുറം ചെമ്മാട് സ്വദേശിയാണെന്ന് സംശയിക്കുന്നു. മന്ത്രാലയം ഇക്കാര്യം ഔദ്യോഗികമായി വെല്‍പ്പെടുത്തിയിട്ടില്ല.

തുടര്‍ച്ചയായ ആറാം ദിവസമാണ് സൗദിയില്‍ മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. ശനിയാഴ്ച മൂന്നു പ്രവാസികള്‍ ഉള്‍പ്പെടെ നാലു പേര്‍ മരിച്ചിരുന്നു.കുവൈത്തില്‍ ഞായറാ്െച 77 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചതോടെ രാജ്യത്തെ കോവിഡ് ബാധിതരുടെ എണ്ണം 556 ആയി. പുതുതായി രോഗം സ്ഥിരീകരിച്ചവരില്‍ 60 പേര്‍ ഇന്ത്യക്കാര്‍. ഇതോടെ ചികിത്സയില്‍ കഴിയുന്ന ഇന്ത്യക്കാരുടെ എണ്ണം 225 ആയി ഉയര്‍ന്നു.

ഒമാനില്‍ 21 പേര്‍ക്ക് കൂടി ഞായറാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം 298 ആയി. കൊറോണവൈറസ് ബാധിച്ച് ഒമാനില്‍ ശനിയാഴ്ച രാത്രി 72 വയസുകാരനായ സ്വദേശി മരിച്ചു. ഇതോടെ ഒമാനില്‍ കോവിഡ് മരണം രണ്ടായി. ഖത്തറില്‍ 1,325 പേര്‍ക്ക് രോഗമുണ്ട്. ശനിയാഴ്ച വൈകീട്ട് മാത്രം 250 പേര്‍ക്കാണ് പുതുതായി രോഗം കണ്ടെത്തിയത്.

ബഹ്റൈനില്‍ 427 പേര്‍ക്ക് രോഗം ഭേദമായി. ഞായറാഴച മാത്രം നാലു പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. 10 പേര്‍ക്ക് ഞായറാഴ്ച പുതുതായി രോഗം സ്ഥിരീകരിച്ചു. 267 പേര്‍ ചികിത്സയിലുണ്ട്. യുഎഇയില്‍ 1,505 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്.


പ്രധാന വാർത്തകൾ
 Top