18 February Monday

ബൊ‌ളീവിയയിൽ ബസുകൾ കൂട്ടിയിടിച്ച‌് 22 മരണം

വെബ് ഡെസ്‌ക്‌Updated: Monday Jan 21, 2019
ലാപാസ‌്> ബൊ‌ളീവിയയിൽ ബസുകൾ കൂട്ടിയിടിച്ച‌‌ുണ്ടായ അപകടത്തിൽ 22 പേർ മരിച്ചു. 37 പേർക്ക‌് പരിക്കേറ്റു. ലാപാസിൽനിന്ന‌് 250 കിലോമീറ്റർ അകലെ ചലപാട്ടയിലേക്കുള്ള റോഡിൽ ശനിയാഴ‌്ചയാണ‌് അപകടം. 
ഇടുങ്ങിയ റോഡിൽ അമിത വേഗത്തിൽ പാഞ്ഞതാണ‌് അപകട കാരണം.

പരിക്കേറ്റവരെ ‌സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും മരണനിരക്ക‌് ഉയരാൻ സാധ്യതയുണ്ടെന്നും പൊലീസ‌് അറിയിച്ചു. ഇടുങ്ങിയ ഹൈവേകളുള്ള ബോളീവിയൻ മലയോരമേഖലയിൽ ബസപകടങ്ങൾ പതിവാണ‌്. മലനിരകളിൽ വീശുന്ന ശക്തമായ കാറ്റും അപടകാരണമാകാറുണ്ട‌്.

പ്രധാന വാർത്തകൾ
 Top