18 October Monday

ചിലിയുടെ 9/11; ഇടതുപക്ഷ സർക്കാരിനെ അമേരിക്ക അട്ടിമറിച്ചതിന്റെ ഓർമദിനം

വെബ് ഡെസ്‌ക്‌Updated: Saturday Sep 11, 2021

സാൽവദോർ അയന്ദേ | Photo: Wikipedia

സാന്തിയാഗോ > സെപ്തംബർ 11 അമേരിക്കയിൽ അൽ ഖായ്ദ ആക്രമണം നടത്തിയതിന്റെ വാർഷികം മാത്രമല്ല. ലാറ്റിനമേരിക്കയിൽ ആദ്യമായി തെരഞ്ഞെടുപ്പിലൂടെ  അധികാരത്തിലെത്തിയ ചിലിയിലെ ഇടതുപക്ഷ സർക്കാരിനെ അമേരിക്ക അട്ടിമറിച്ചതിന്റെ ഓർമദിനം കൂടിയാണ്‌. കമ്യൂണിസ്‌റ്റ്‌ നേതാവ്‌ സാൽവദോർ അയന്ദേയുടെ സർക്കാരിനെ 1973ലാണ്‌ അട്ടിമറിച്ചത്‌.

Photo: Wikipedia

Photo: Wikipedia

അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ സഹായത്തോടെ സൈന്യാധിപൻ പിനോഷെയാണ്‌ പട്ടാള അട്ടിമറി നടത്തിയത്‌. അയന്ദേ രക്തസാക്ഷിത്വം വരിച്ചു. നിരവധി ഇടതുപക്ഷ പ്രവർത്തകരെ പട്ടാളം വധിച്ചു.

Photo: Wikipedia

Photo: Wikipedia

പ്രസിഡന്റായി സ്വയം അവരോധിച്ച പിനോഷെ ചിലിയിൽനിന്ന്‌ കമ്യൂണിസത്തെ ഉന്മൂലനം ചെയ്യാൻ ‘ഓപ്പറേഷൻ കോണ്ടോർ’ നടപ്പാക്കി. ആയിരക്കണക്കിന്‌ പ്രവർത്തകർ കൊല്ലപ്പെട്ടു. പതിനായിരക്കണക്കിന്‌ ആളുകൾ ക്രൂര പീഡനത്തിന്‌ ഇരയായി. പാർടി നിരോധിച്ചു.  1990ൽ ജനാധിപത്യം പുനസ്ഥാപിച്ച ശേഷം ഇടതുപക്ഷം പലതവണ അധികാരത്തിലെത്തി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top