04 July Saturday

കോവിഡ് 19: ഗള്‍ഫില്‍ 1727 രോഗ ബാധിതര്‍, സൗദിയില്‍ 568

അനസ് യാസിന്‍Updated: Tuesday Mar 24, 2020

മനാമ > ഗള്‍ഫില്‍ കൊറോണവൈറസ് രോഗ ബാധിതരുടെ എണ്ണം 1727 ആയി. സൗദിയില്‍ 51 പേര്‍ക്ക് തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ചു. യുഎഇയില്‍ ഏഴ് ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 45 പേര്‍ക്കും ബഹ്‌റൈനില്‍ 41 പേര്‍ക്കും ഒമാനില്‍ 11 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ഖത്തറില്‍ ഏഴു കേസുകള്‍കൂടി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കുവൈത്തില്‍ ഒരു കേസ് മാത്രമാണ് തിങ്കളാഴ്ച സ്ഥിരീകരിച്ചത്.

ജിസിസിയില്‍ ഏറ്റവും കൂടുതല്‍ രോഗബാധിതര്‍ സൗദിയിലാണ്. 51 പേര്‍ക്കു തിങ്കളാഴ്ച വൈറസ് ബാധ സ്ഥിരീകരിച്ചതോടെ രോഗം ബാധിതരുടെ എണ്ണം 562 ആയി ഉയര്‍ന്നു. ഇവരില്‍ 25 പേര്‍ രോഗികളുമായി ഇടപഴകിയവരാണ്.

യുഎഇയില്‍  രോഗബാധിതരുടെ എണ്ണം 198 ആയി. ആദ്യമായാണ് യുഎഇയില്‍ ഒറ്റദിവസം 45 കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രാജ്യത്ത് ജനുവരി 29ന് ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയത ശേഷം ഒറ്റ ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും കൂടിയ നിര്ക്കാണിത്. വിദേശത്ത് നിന്നെത്തിയ ഒരാള്‍ ഗാര്‍ഹിക നിരീക്ഷണം പാലിക്കാത്തതാണ് രോഗ വ്യാപനത്തന് കാരണമായത്. ഇയാളില്‍ നിന്ന് ബന്ധുക്കളായ 17 പേര്‍ക്ക് രോഗം പടരുകയായിരുന്നെന്ന് യുഎഇ ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പരമാവധി വീട്ടില്‍ തുടരാനും ആരോഗ്യനിര്‍ദേശം പാലിക്കാനും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി. 41 പേര്‍ രാജ്യത്ത് രോഗം ഭേദമായി.

ബഹ്‌റൈനില്‍ 24 മണിക്കൂറിനിടെ 41 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ കോവിഡ് ബാധിതര്‍ 211 ആയി. ഇതില്‍ മൂന്നു പേര്‍ ഗുരുതരാവസ്ഥിലാണ്. 164 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.

ഖത്തറില്‍ സ്ഥിരീകരിച്ച പുതിയ 7 കേസുകളില്‍ അഞ്ച് പേര്‍ പ്രവാസികളും രണ്ട് പേര്‍ സ്വദേശികളുമാണ്. ഇതോടെ മൊത്തം രോഗബാധിതരുടെ എണ്ണം 501 ആയി. 37 പേര്‍ക്ക് രോഗം ഭേദമായി. കുവൈത്തില്‍ 189 പേര്‍ക്കും ഒമാനില്‍ 66 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. ബഹ്‌റൈനില്‍ രണ്ടും യുഎഇയില്‍ രണ്ടും പേര്‍ ഇതുവരെ കൊറോണ ബാധിച്ചു മരിച്ചിട്ടുണ്ട്. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top