30 September Wednesday

ബ്രിട്ടീഷ്‌ ജനസഭയിൽ 15 ഇന്ത്യൻ വംശജർ

വെബ് ഡെസ്‌ക്‌Updated: Saturday Dec 14, 2019

ലണ്ടൻ >  ബ്രിട്ടീഷ്‌ പാർലമെന്റിെന്റെ ജനസഭയിൽ ഇന്ത്യൻ വംശജരുടെ സാന്നിധ്യം വർധിപ്പിക്കുന്നതായി വെള്ളിയാഴ്‌ച പുറത്തുവന്ന തെരഞ്ഞെടുപ്പ്‌ ഫലം. 15 ഇന്ത്യൻ വംശജരാണ്‌ അധോസഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടത്‌. കഴിഞ്ഞ പാർലമെന്റിൽ 12 പേരായിരുന്നു.

കൺസർവേറ്റീവ്‌ പാർടിക്കാരായ ഗഗൻ മോഹീന്ദ്ര, ക്ലെയർ കൂട്ടിഞ്ഞോ എന്നിവരും ലേബർ പാർടിക്കാരനായ നവേന്ദ്രു മിശ്രയുമാണ്‌ പുതുമുഖങ്ങൾ. പൊതുതെരഞ്ഞെടുപ്പിൽ ലേബർ പാർടിക്ക്‌ കനത്ത തോൽവിയുണ്ടായെങ്കിലും ഇന്ത്യൻ വംശജർ അവരെ കൈവിട്ടില്ല. ലേബർ എംപിമാരിൽ ഏഴുപേർ ഇന്ത്യൻ വംശജരാണ്‌. മുൻ എംപി കീത്ത്‌ വാസിന്റെ സഹോദരി വലേറി വാസ്‌, കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിജയിച്ച്‌ ബ്രിട്ടീഷ്‌ പാർലമെന്റിലെ ആദ്യ സിഖ്‌ വനിതയായ പ്രീത്‌ കൗർ ഗിൽ, സിഖ്‌ തലപ്പാവ്‌ ധരിച്ച്‌ ആദ്യമായി ജനസഭയിലെത്തിയ തൻമൻജീത്‌ സിങ്ങ്‌ ദേശി എന്നിവർ ഇത്തവണയും വിജയിച്ച ലേബർ പ്രതിനിധികളാണ്‌.

ഭരണപക്ഷ ടോറികളിൽ ഏറ്റവും ശ്രദ്ധേയ ബോറിസ്‌ ജോൺസന്റെ മുൻ മന്ത്രിസഭയിൽ അംഗമായിരുന്ന പ്രീതി പട്ടേലാണ്‌. ഇൻഫോസിസ്‌ സഹസ്ഥാപകൻ നാരായണമൂർത്തിയുടെ മരുമകൻ റിഷി സുനക്കും മുൻ അന്താരാഷ്‌ട്ര വികസനമന്ത്രി അലോക്‌ ശർമയും സീറ്റ്‌ നിലനിർത്തിയ കർസർവേറ്റീവ്‌ അംഗങ്ങളിൽ പെടുന്നു.
 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top