17 November Sunday

സൊമാലിയയിൽ ഇരട്ട സ‌്ഫോടനം; 11 മരണം, 25 പേർക്ക‌് പരിക്ക്

വെബ് ഡെസ്‌ക്‌Updated: Monday Jun 17, 2019

മൊഗാദിഷു> സൊമാലിയൻ തലസ്ഥാന നഗരിയിലുണ്ടായ ഇരട്ട സ‌്ഫോടനത്തിൽ 11 പേർ കൊല്ലപ്പെട്ടു. അക്രമത്തിന്റെ ഉത്തരവാദിത്തം അൽഖായ‌്ദയുമായി ബന്ധമുള്ള തീവ്രവാദ ഗ്രൂപ്പായ അൽഷബാബ‌് ഉത്തരവാദിത്തം ഏറ്റെടുത്തു. 25 പേർക്ക‌് പരിക്കേറ്റതായി പൊലീസ‌് മേധാവി ബാഷിർ അബ‌്ദി മുഹമ്മദ‌് അറിയിച്ചു. പ്രസിഡന്റ‌ിന്റെ കൊട്ടാരത്തിന‌ു സമീപമുണ്ടായ ആദ്യത്തെ കാർ ബോംബ‌് സ‌്ഫോടനത്തിൽ ഒമ്പത‌ുപേരാണ‌് കൊല്ലപ്പെട്ടത‌്. രണ്ടാം സ‌്ഫോടനത്തിൽ ഒരു ഡ്രൈവറും സഹായിയുമടക്കം രണ്ടുപേർ കൊല്ലപ്പെട്ടു.

പ്രസിഡന്റ‌ിന്റെ കൊട്ടാരത്തിലേക്കും വിമാനത്താവളത്തിലേക്കുമുള്ള സുരക്ഷ തകർക്കാൻ ലക്ഷ്യമിട്ടാണ‌് ആക്രമണം നടത്തിയതെന്ന‌് തലസ്ഥാന നഗരിയെ നിരന്തരം കൊലക്കളമാക്കുന്ന അൽഷബാബ‌് പറഞ്ഞു. സൊമാലിയൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ കേന്ദ്രമാണ‌് വിമാനത്താവളം. കൊട്ടാരത്തെ ലക്ഷ്യമിട്ട‌് മുമ്പും ആക്രമണമുണ്ടായിട്ടുണ്ട‌്.

2017ൽ അൽഷബാബ‌് നടത്തിയ ട്രക്ക‌് സ‌്ഫോടനത്തിൽ 500ൽ അധികം പേർ കൊല്ലപ്പെട്ടിരുന്നു. സൊമാലിയയിലെ അൽഷബാബ‌് കേന്ദ്രങ്ങ‌ളിൽ അമേരിക്ക ആക്രമണം നടത്താൻ തുടങ്ങിയതോടെ വ്യോമാക്രമണം സാധ്യമല്ലാത്ത നഗരകേന്ദ്രങ്ങളിലേക്ക‌് സംഘങ്ങൾ ചേക്കേറിയതായി ഐക്യരാഷ‌്ട്രസഭ മേയിൽ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.


പ്രധാന വാർത്തകൾ
 Top