29 February Saturday

അമേരിക്കൻ ആക്രമണത്തിൽ കൊല്ലപ്പെട്ടത്‌ 10 ഗ്രാമീണർ

വെബ് ഡെസ്‌ക്‌Updated: Wednesday Jan 22, 2020

കാബൂൾ> അഫ്‌ഗാനിസ്ഥാനിലെ ഹെരാതിൽ കഴിഞ്ഞ എട്ടിന്‌ അമേരിക്ക നടത്തിയ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്‌ സ്ത്രീകളും കുട്ടികളുമടക്കം പത്തു ഗ്രാമീണരെന്ന്‌ അഫ്‌ഗാനിസ്ഥാൻ മനുഷ്യാവകാശ കമീഷന്റെ വെളിപ്പെടുത്തൽ. ആക്രമണത്തിൽ താലിബാൻ ഭീകരർ കൊല്ലപ്പെട്ടെന്നായിരുന്നു അമേരിക്കയുടെ അവകാശവാദം.

 മൂന്നു സ്ത്രീകളും മൂന്നു കുട്ടികളും ആക്രമണത്തിൽ കൊല്ലപ്പെട്ടു. രണ്ടു കുട്ടികളുൾപ്പെടെ അഞ്ചുപേർക്ക്‌ പരിക്കേറ്റു. താലിബാന്റെ ചെറുസംഘടനയുടെ തലവൻ മുല്ല നംഗ്യാലിയയും അക്രമത്തിൽ കൊല്ലപ്പെട്ടതായി കൗൺസിൽ അംഗം വെളിപ്പെടുത്തി.
 


പ്രധാന വാർത്തകൾ
 Top