07 December Saturday

മംഖൂട്ട‌് ചുഴലിക്കാറ്റിൽ ഫിലിപ്പീൻസിൽ മരണം 81; മരണസംഖ്യ ഉയരും

വെബ് ഡെസ്‌ക്‌Updated: Thursday Sep 20, 2018

മനില>ഫിലിപ്പീൻസിനെ വിറപ്പിച്ച‌് ആഞ്ഞടിച്ച മംഖൂട്ട‌് ചുഴലിക്കാറ്റിൽ മരണസംഖ്യ 81 ആയി. ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഉണ്ടായ സ്ഥലങ്ങളിൽ തെരച്ചിൽ തുടരുന്നതിനാൽ മരണസംഖ്യ നൂറ‌് കടക്കുമെന്ന‌് സർക്കാർ വൃത്തങ്ങൾ അറിയിച്ചു.

വടക്കൻ ഫിലിപ്പീൻസിൽ വൻതോതിൽ കൃഷിനാശം ഉണ്ടായി. നിരവധി വീടുകള്‍ പൂർണമായി തകർന്നു. ഖനനമേഖലയായ ഇറ്റഗോണിൽ ഉരുൾപൊട്ടൽ വൻ നാശം വിതച്ചു. 59 പേരെ മേഖലയിൽ കാണാതായി. മംഖൂട്ട‌് ചുഴലിക്കാറ്റിൽ ചൈനയിൽ നാലുപേർ മരിച്ചിരുന്നു. ഹോങ്കോങ്ങിൽ ചുഴലിക്കാറ്റിലും കനത്തമഴയെയും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും നിരവധി സ്ഥലങ്ങൾ ഒറ്റപ്പെട്ടു.


പ്രധാന വാർത്തകൾ
 Top