കോഴിക്കോട്
തെരഞ്ഞെടുപ്പ് ചൂടിന് പിന്നാലെ വേനൽച്ചൂടിനും ശമനമാകുമെന്ന് കാലാവസ്ഥാ പ്രവചനം. അടുത്ത ദിവസം മുതൽ വേനൽമഴ ശക്തമാകുമെന്നാണ് മെറ്റ്‌ബീറ്റ് വെതർസർവീസ് പ്രവചിക്കുന്നത്. കണ്ണൂർ, കാസർകോട് ,കോഴിക്കോട് ജില്ലകളിലും മലപ്പുറത്തിന്റെ കിഴക്കൻ ഭാഗങ്ങളിലുമാണ് മഴക്ക് സാധ്യത. വയനാട്ടിൽ മഴ കുറവാകും. ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലയുടെ ചില ഭാഗങ്ങളിൽ മഴ ലഭിക്കും. വെള്ളിയാഴ്ച രാത്രി വൈകിയും ശനിയാഴ്ച പുലർച്ചെയും മിക്ക ജില്ലകളിലും ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ട്. തെക്കൻ ജില്ലകളെ അപേക്ഷിച്ച് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത് മധ്യ–-വടക്കൻ ജില്ലകളിലാണ്. ഞായറാഴ്ചയും വടക്കൻ ജില്ലകളിൽ മഴ പ്രതീക്ഷിക്കാമെന്നും മെറ്റ്‌ബീറ്റ് പറയുന്നു. മീനച്ചൂടിന് ആശ്വാസമായി വേനൽമഴ വിരുന്നെത്തുന്നു എന്നത് മണ്ണിനും മനസ്സിനും കുളിരേകുന്ന വാർത്തയാണ്.
ചൂടിന് നേരിയ ആശ്വാസം
കൂടുതൽ ചൂട് രേഖപ്പെടുത്തിയ ആലപ്പുഴയിലും കോട്ടയത്തും വേനൽമഴ ആശ്വാസമാണ്. ശരാശരിയിലും രണ്ട് ഡിഗ്രി താപനില അധികമാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ആലപ്പുഴയിൽ 35.4 ഉം കോട്ടയത്ത് 36 ഡിഗ്രിയും. പുനലൂർ–- 37 ,തിരുവനന്തപുരം–- 33.6, കൊച്ചി –- 33.4, കോഴിക്കോട് –-34.6, കണ്ണൂർ –-35 ഡിഗ്രി എന്നിങ്ങനെയാണ് താപനില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..