16 September Monday

‘വായു’ സ്ഥലംവിട്ടു ; കേരളത്തിൽ മഴ കുറഞ്ഞേക്കും

വെബ് ഡെസ്‌ക്‌Updated: Friday Jun 14, 2019


സ്വന്തം ലേഖകൻ
അറബിക്കടലിൽ രൂപപ്പെട്ട ‘വായു’ ചുഴലിക്കൊടുങ്കാറ്റ‌് ഗുജറാത്ത‌് തീരത്തെത്താതെ വഴി തിരിഞ്ഞു. ദിവസങ്ങളായി ആശങ്ക സൃഷ്ടിച്ച ചുഴലിക്കാറ്റ‌ി വെള്ളിയാഴ‌്ച വൈകിട്ടോടെ ശക്തി കുറഞ്ഞുതുടങ്ങുമെന്ന‌് കേന്ദ്ര കാലാവസ്ഥാ വിഭാഗം അറിയിച്ചു.  കാറ്റ‌് ഗുജറാത്ത‌് തീരത്തിറങ്ങി ആഞ്ഞടിക്കുമെന്നായിരുന്നു പ്രവചനം.

എന്നാൽ, വ്യാഴാഴ‌്ച രാവിലെ അപ്രതീക്ഷിതമായി ചുഴലിക്കാറ്റ‌്  പടിഞ്ഞാറ‌് ദിശയിൽ വഴിതിരിഞ്ഞു.  പോർബന്തറിന‌് 120 കിലോമീറ്റർ തെക്കും ദിയുവിന‌് 190 കിലോമീറ്റർ പടിഞ്ഞാറുമായാണ‌് ചുഴലി നീങ്ങുന്നത‌്. 

കേരളത്തിൽ വരുംദിവസങ്ങളിൽ മഴ കുറയുമെന്നും വിലയിരുത്തലുണ്ട‌്. ശനിയാഴ‌്ച രാവിലെ വരെ  മഴ ലഭിക്കും. ചിലയിടങ്ങളിൽ കനത്ത മഴയുമ ഉണ്ടാകും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top