കൊച്ചി> സംസ്ഥാനത്തെ ചുട്ടുപൊളളിക്കുന്ന കൊടും ചൂടില്‍ ആശ്വാസമായി വേനല്‍മഴയെത്തി. എറണാകുളം, തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ശക്തമായ മഴ ലഭിച്ചു.മധ്യകേരളത്തിലാണ് മഴ ലഭിച്ചത്. വ്യാഴാഴ്ച സംസ്ഥാനത്തെ ചിലപ്രദേശങ്ങളില്‍ ചെറിയതോതില്‍ മഴ ലഭിച്ചെങ്കിലും വെള്ളിയാഴ്ച രാത്രിയാണ് ശക്തമായ മഴ ലഭിച്ചത്. ഇതോടെ ചൂട് ശരാശരി 37 ഡിഗ്രി സെല്‍ഷ്യസില്‍നിന്ന് 36 ഡിഗ്രിയായി കുറഞ്ഞു.
അതേസമയം പാലക്കാട് ചുട്ടുപൊള്ളുകയാണ്. ഇവിടെ കൂടിയ താപനില 41ഡിഗ്രി സെല്‍ഷ്യസാണ്.ശരാശരിയേക്കാള്‍ കൂടുതല്‍ ചൂടാണ് അനുഭവപ്പെടുന്നത്. കണ്ണൂരിലും 38.8 ഡിഗ്രി ചൂട് രേഖപ്പെടുത്തി.കൊല്ലത്തും ശരാശരിയേക്കാള്‍ ചൂട് കൂടി.
തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിയിലും ഏനാമാവിലും ഇരിഞ്ഞാലക്കുടയിലും കുന്നംകുളത്തും കൂടുതല്‍ മഴ രേഖപ്പെടുത്തി. എറണാകുളം സൌത്ത്, നേവല്‍ എയര്‍ സ്റ്റേഷന്‍, പൊന്നാനി എന്നിവിടങ്ങളില്‍ മഴ ലഭിച്ചു. ചൊവ്വാഴ്ച വരെ മഴ ലഭിച്ചേക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..