29 May Monday

ചൊവ്വാഴ്‌ചവരെ ശക്തമായ മഴ തുടരും

വെബ് ഡെസ്‌ക്‌Updated: Friday Jun 5, 2020


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ചവരെ ശക്തമായ മഴ തുടരുമെന്ന്‌ കാലാവസ്ഥാവകുപ്പ്‌. മധ്യ പടിഞ്ഞാറൻ അറബിക്കടലിലും തെക്ക് പടിഞ്ഞാറൻ അറബിക്കടലിലും  മണിക്കൂറിൽ 45 മുതൽ 55 കിലോ മീറ്റർവരെ വേഗത്തിൽ ശക്തമായ കാറ്റിന്‌ സാധ്യതയുള്ളതിനാൽ ഈ ഭാഗങ്ങളിൽ മീൻപിടിക്കാൻ പോകരുത്‌. കേരള തീരത്ത് മീൻപിടിക്കാൻ തടസ്സമില്ല.

വെള്ളിയാഴ്‌ച ‌ വ്യാപകമായി മഴ ലഭിച്ചു. വടകര ഒമ്പത്‌, കണ്ണൂർ, വടക്കാംചേരി, തൃത്താല എന്നിവിടങ്ങളിൽ അഞ്ച്‌ സെന്റീമീറ്റർ മഴ പെയ്‌തു. ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, ഇടുക്കി ജില്ലകളിൽ മഞ്ഞ അലർട്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top