16 January Saturday

ബുധനാഴ്‌ച വരെ മഴ തുടരും

വെബ് ഡെസ്‌ക്‌Updated: Tuesday Jan 12, 2021


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ബുധനാഴ്ചവരെ അതിശക്തമായ മഴയ്ക്ക്‌ സാധ്യത. ചൊവ്വാഴ്ച ഇടുക്കിയിൽ ഓറഞ്ച്‌ അലർട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം ജില്ലയിൽ മഞ്ഞ അലർട്ടും പ്രഖ്യാപിച്ചു‌. ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ മഞ്ഞ അലർട്ടുണ്ട്‌. ചൊവ്വാഴ്ച തെക്ക് പടിഞ്ഞാറ്‌ ബംഗാൾ ഉൾക്കടൽ, കന്യാകുമാരി, ഗൾഫ് ഓഫ് മാന്നാർ പ്രദേശങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെ വേഗതയിൽ കാറ്റ്‌ വീശും. ചൊവ്വ, ബുധൻ ദിവസങ്ങളിൽ തെക്കു കിഴക്കൻ അറബിക്കടൽ, ലക്ഷദ്വീപ്, കേരള തീരങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർവരെ വേഗതയിൽ കാറ്റിന്‌ സാധ്യതയുള്ളതിനാൽ മീൻപിടിക്കാൻ‌ പോകരുത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top