03 December Friday

ചക്രവാതച്ചുഴി : 5 ജില്ലയിൽ മഞ്ഞ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Friday Oct 22, 2021


തിരുവനന്തപുരം
തെക്കൻ തമിഴ്നാട് തീരത്തെ ചക്രവാതച്ചുഴിയുടെയും കർണാടക തീരത്തെ ന്യൂനമർദ പാത്തിയുടെയും സ്വാധീനത്തിൽ സംസ്ഥാനത്ത്‌ ചൊവ്വാഴ്‌ചവരെ ഇടിമിന്നലോടെ മഴ തുടരുമെന്ന്‌ കാലാവസ്ഥാ വകുപ്പ്‌. തിങ്കളാഴ്‌ച അതിശക്ത മഴയ്‌ക്ക്‌ സാധ്യതയുണ്ട്‌. ശനി എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ഞായർ പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലും മഞ്ഞ അലർട്ട്‌ പ്രഖ്യാപിച്ചു. തിങ്കൾ കോട്ടയം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിൽ ഓറഞ്ച്‌ അലർട്ട്‌ ആണ്‌.

സംസ്ഥാനത്ത്‌ നവംബർ നാലുവരെ സാധാരണയിൽ കവിഞ്ഞ മഴ ലഭിക്കുമെന്നാണ്‌ കാലാവസ്ഥാ വകുപ്പ്‌പ്രവ ചനം. 28 വരെ കാസർകോട്‌, കണ്ണൂർ, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളുടെ തീരപ്രദേശങ്ങൾ ഒഴികെയുള്ള മേഖലയിൽ സാധാരണയിൽ കവിഞ്ഞ മഴയുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top