30 May Tuesday

കാലവർഷം: ലഭിച്ചത്‌ 14 ശതമാനം അധിക മഴ

സ്വന്തം ലേഖകൻUpdated: Friday Sep 13, 2019

തിരുവനന്തപുരം> കാലവർഷം അവസാനിക്കാൻ ആഴ്‌ചകൾശേഷിക്കെ കേരളത്തിൽ ലഭിച്ചത്‌ 14 ശതമാനം അധിക മഴ. 1894.7 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ ലഭിച്ചത്‌ 2153.8 മില്ലീമീറ്റർ. ഏറ്റവും അധികം മഴ ലഭിച്ചത്‌ പാലക്കാട്‌ ജില്ലയിൽ. 42 ശതമാനം അധിക മഴയാണ്‌ പാലക്കാട്ട്‌ ലഭിച്ചത്‌. നാല്‌ ജില്ലയിൽ അധിക മഴ ലഭിച്ചു. പാലക്കാട്‌ (42 ശതമാനം), കോഴിക്കോട്‌ (32), മലപ്പുറം (23), കണ്ണൂർ (21) ജില്ലകളിൽ. ലക്ഷദ്വീപിൽ 24 ശതമാനം അധിക മഴ ലഭിച്ചു. പ്രളയം ഏറ്റവും നാശം വിതച്ച വയനാട്‌ ജില്ലയിൽ നാലു ശതമാനം മഴ കുറവാണ്‌. ഇടുക്കിയിൽ 11 ശതമാനവും മഴക്കുറവുണ്ടായി.


ആഗസ്‌ത്‌ ആദ്യ ആഴ്‌ചവരെ സംസ്ഥാനത്ത്‌ 30 ശതമാനം മഴക്കുറവായിരുന്നു. ആഗസ്‌ത്‌ ഏഴുമുതൽ ഒരാഴ്‌ച ലഭിച്ച തീവ്രമഴയാണ്‌ കുറവ്‌ നികത്തിയത്‌. ഇടുക്കിയിൽ 2408.6 മില്ലീമീറ്റർ മഴ ലഭിക്കേണ്ടിടത്ത്‌ 2140.7 മില്ലീമീറ്ററാണ്‌ ലഭിച്ചത്‌. ഇടുക്കി ഡാമിൽ സംഭരണശേഷിയുടെ 74.79 ശതമാനം വെള്ളമായി. ബാണാസുരസാഗറിൽ 93.99ഉം ഇടമലയാറിൽ 72.68 ശതമാനവും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top