25 March Saturday
സ്‌കൂളുകൾക്ക്‌ അവധി

സംസ്‌ഥാനത്ത്‌ കനത്ത മഴ തുടരുന്നു; താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട്‌, ഏഴിടത്ത്‌ ഓറഞ്ച്‌ അലർട്ട്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019

തിരുവനന്തപുരം > സംസ്ഥാനത്ത് തുലാവര്‍ഷമെത്തിയതോടെ മഴ കനത്തുപെയ്യുകയാണ്‌. പുലർച്ചെ മുതൽ ചെയ്യുന്ന മഴയിൽ മിക്കയിടത്തും വെള്ളം കയറി.  തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം  ജില്ലകളിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌ പ്രഖ്യാപിച്ചിട്ടുണ്ട്‌. കൊല്ലം, പത്തനംതിട്ട, കോഴിക്കോട്, വയനാട് ജില്ലകളിൽ യെല്ലോ അലര്‍ട്ടുണ്ട്.

കനത്തമഴയെ തുടർന്ന്‌ എറണാകളും ജില്ലയിൽ സ്‌കൂളുകൾക്ക്‌ അവധി പ്രഖ്യാപിച്ചു.



നാളെ തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലും  കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ്  ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരാനാണ് സാധ്യത. തുലാവർഷത്തിന്റെ ഭാഗമായി അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദമാണ് ഇതിന് കാരണം. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top