24 June Monday

ഈ മാസം 30 വരെ കനത്ത മഴയ്ക്ക് സാധ്യത; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വെബ് ഡെസ്‌ക്‌Updated: Thursday Sep 27, 2018

തിരുവനന്തപുരം >  സംസ്ഥാനത്ത്  ഇന്ന് മുതല്‍ ഈ മാസം 30 വരെ കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതേത്തുടര്‍ന്ന് കേരളത്തിലെ എട്ടു ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പുറപ്പെടുവിപ്പിച്ചു. ഇടുക്കി, പത്തനംതിട്ട, കോട്ടയം, എറണാകുളം, വയനാട്, കോഴിക്കോട്, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലാണ് ജാഗ്രത നിര്‍ദേശം നല്‍കിയിരിക്കുന്നത്.

എഴുമുതല്‍ 11 സെന്റിമീറ്റര്‍ മഴയും, 12 മുതല്‍ 20 സെന്റിമീറ്റര്‍ കനത്തമഴയുമായിരിക്കും  അടുത്ത 24 മണിക്കൂറിനുള്ളില്‍ സംസ്ഥാനത്തുണ്ടാവുകയെന്നാണ് മുന്നറിയിപ്പ്. 28,29,30 തിയതികളില്‍ 7 മുതല്‍ 11 സെന്റിമീറ്റര്‍ കനത്തിലുള്ള മഴയ്ക്കും സാധ്യതയുണ്ടെന്നാണ് നിരിക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.

ഇന്ന് പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, പാലക്കാട്, വയനാട് ജില്ലകളിലും 28 ന് എറണാകുളം, ഇടുക്കി, കോഴിക്കോട്, പാലക്കാട്, വയനാട് എന്നീ ജില്ലകളിലും 29 ന് ഇടുക്കി, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിലും 30ന് പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലുമാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഇതില്‍തന്നെ ചില ജില്ലകളില്‍ ഇന്നു മുതല്‍ 30 വരെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top