04 October Wednesday

ആഡംബരത്തിന് അടിവരയിട്ട് വോള്‍വോയുടെ വി 90 ക്രോസ്‌കണ്‍ട്രി

പി ജി എസ്Updated: Sunday Jul 30, 2017

കൊച്ചി > ആഡംബരസൌകര്യങ്ങള്‍  നിറച്ച സെഡാന്റെയും സാഹസികയാത്രയ്ക്ക് പാകത്തിലുള്ള എസ്യുവിയുടെയും ലക്ഷണങ്ങള്‍ ഒത്തിണങ്ങിയ ഏറ്റവും പുതിയ വി90 ക്രോസ്കണ്‍ട്രി വോള്‍വോ കാര്‍സ് ഇന്ത്യ വിപണിയിലിറക്കി.

ഇന്ത്യന്‍ റോഡുകളുടെ സ്ഥിതി മുന്നില്‍ക്കണ്ട് രൂപകല്‍പ്പനചെയ്ത പുതിയ വി90 ക്രോസ്കണ്‍ട്രി മുഖ്യമായും വാരാന്ത്യങ്ങളില്‍ ഒഴിവുദിനങ്ങള്‍ ആഘോഷിക്കാന്‍ ഇഷ്ടപ്പെടുന്നവരെ ഉദ്ദേശിച്ചുള്ളതാണെന്ന് വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ടോം വോണ്‍ ബോണ്‍സ്ഡ്രോഫ് പറഞ്ഞു.

റഡാര്‍ അധിഷ്ഠിത സുരക്ഷാസംവിധാനം പുതിയ വോള്‍വോ വി90 ക്രോസ്കണ്‍ട്രിയുടെ മുഖ്യ സവിശേഷതയാണ്. അഡാപ്റ്റീവ് ക്രൂയിസ് കണ്‍ട്രോള്‍, ലെയിന്‍ കീപ്പിങ്-എയ്ഡ്, കാല്‍നടയാത്രക്കാര്‍, സൈക്കിള്‍ യാത്രികര്‍, മറ്റ് വാഹനങ്ങള്‍, വന്യജീവികള്‍ എന്നിവയുടെ സാന്നിധ്യം അറിയിക്കുന്നതിനുള്ള ഓട്ടോ-ബ്രേക്കിങ്ങോടുകൂടിയ കൊലിഷന്‍  വാണിങ്, ക്രോസ് ട്രാഫിക് അലര്‍ട്ടോടുകൂടിയുള്ള ബ്ളൈന്റ്-സ്പോട്ട് ഡിറ്റക്ഷന്‍, റിയര്‍ കൊലീഷന്‍ വാണിങ്, പാര്‍ക് പൈലറ്റ് അസിസ്റ്റ് എന്നിവയാണ് റഡാന്‍ അധിഷ്ഠിത സുരക്ഷാക്രമീകരണങ്ങളില്‍ ഉള്‍പ്പെടുന്നത്. അതിശക്തമായ സേഫ്റ്റി കേജ്, സീറ്റ്-ബെല്‍റ്റ് പ്രീട്ടന്‍ഷനറുകള്‍, റണ്‍ ഓഫ്-റോഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം, സൈഡ് ഇംപാക്ട് പ്രൊട്ടക്ഷന്‍, വിപ്ലാഷ് പ്രൊട്ടക്ഷന്‍ എന്നിവയാണ് ഇതര സുരക്ഷാക്രമീകരണങ്ങള്‍.

19 സ്പീക്കറുകളോടുകൂടിയ സറൌണ്ട് സൌണ്ട് സിസ്റ്റം, പിന്‍ചക്രങ്ങളില്‍ എയര്‍ സസ്പന്‍ഷന്‍, 4 സോണ്‍ കൈമറ്റ് കണ്‍ട്രോള്‍, റെയില്‍  സെന്‍സര്‍ 210 മില്ലിമീറ്റര്‍ ഗ്രൌണ്ട് ക്ളിയറന്‍സ്, വോള്‍വോയുടെ കണ്ടുപിടിത്തമായ പവര്‍പള്‍സ് സാങ്കേതികവിദ്യയോടു കൂടിയ  ശക്തമായ ഡീസല്‍ എന്‍ജിന്‍, 480 എന്‍എം ടോര്‍ക്കില്‍ 235 എച്ച്പി കരുത്ത്, എക്കോ കംഫര്‍ട്ട്, ഡൈനാമിക്, ഓഫ്-റോഡ് എന്നിങ്ങനെ നാലുതരം ഡ്രൈവ് മോഡുകള്‍ തുടങ്ങിയവ പുതിയ വോള്‍വോ വി90 ക്രോസ്കണ്‍ട്രിയിലെ ആഡംബരസൌകര്യങ്ങള്‍ക്ക് അടിവരയിടുന്നു. 60 ലക്ഷം രൂപയാണ് പുതിയ വോള്‍വോ വി90യുടെ എക്സ്-ഷോറൂം വില.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top