മികച്ച സുരക്ഷാസൌകര്യങ്ങളുമായി വോള്‍വോയുടെ പരിഷ്കരിച്ച വി 40, വി 40 ക്രോസ് കണ്‍ട്രി കാറുകള്‍ നിരത്തിലിറക്കി. സ്കാന്‍ഡിനേവിയന്‍ രൂപകല്‍പ്പനയും പ്രശസ്തമായ തോര്‍സ് ഹാമര്‍ ഹെഡ്ലൈറ്റുകളുമാണ് ഇവയുടെ പ്രത്യേകത. നിലവില്‍ വോള്‍വോ എക്സ്സി 90, വോള്‍വോ എസ് 90 തുടങ്ങിയ മോഡലുകളില്‍ മാത്രമാണ് ഇത്തരം ഹെഡ്ലൈറ്റുകള്‍ ലഭ്യമാകുന്നത്.
ആഡംബരവാഹനരംഗത്ത് തുടര്‍ച്ചയായ മാറ്റങ്ങളുടെ പരിണതഫലമാണ് പുതിയ വോള്‍വോ വി 40, വി 40 ക്രോസ് കണ്‍ട്രി വാഹനങ്ങള്‍. വി 40 നിരയില്‍ കാര്‍ വ്യവസായരംഗത്ത് ആദ്യമായി വഴിയാത്രികരുടെപോലും സുരക്ഷ ഉറപ്പാക്കുന്നതിനായി പെഡസ്ട്രിയന്‍ എയര്‍ബാഗുകള്‍ ഒരുക്കിയിട്ടുണ്ടന്ന് വോള്‍വോ ഓട്ടോ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ ടോം വോണ്‍ ബോസ്ടോഫ് പറഞ്ഞു.
കരുത്തുറ്റ 6-സ്പീഡ് ഓട്ടോമാറ്റിക് എഫ്ഡബ്ള്യുഡി ഡീസല്‍ എന്‍ജിനാണ് പരിഷ്കരിച്ച വി 40, വി 40 ക്രോസ്കണ്‍ട്രി കാറുകള്‍ക്ക്. വി 40 ഡി3 ആര്‍ ഡിസൈന്‍ കാറിന് 29.14 ലക്ഷം രൂപയും വി 40 സിസി ഡി 3 ഇന്‍സ്ക്രിപ്ഷന്‍ കാറിന് 30 ലക്ഷം രൂപയുമാണ് കൊച്ചിയിലെ എക്സ് ഷോറൂംവില. വി 40 സിസി ടി4 മൊമന്റത്തിന് 28 ലക്ഷം രൂപയാണ് വില. 150 എച്ച്പി ശേഷിയുള്ള 320 എന്‍എം ടോര്‍ക്കാണ് ഈ വാഹനങ്ങള്‍ക്ക്. മികച്ച ഓഡിയോ, ബ്ളൂടൂത്ത് എന്നിവയും കീലെസ് എന്‍ട്രിയും ഡ്രൈവും അടക്കമുള്ള പേഴ്സണല്‍ കാര്‍ കമ്യൂണിക്കേറ്ററും പരിഷ്കരിച്ച വോള്‍വോ കാറുകളുടെ പ്രത്യേകതയാണ്.
ഡ്രൈവറുടെ കാലുകള്‍ക്ക് സംരക്ഷണം ഉറപ്പാക്കുന്ന‘നീ ബാഗ്’സഹിതം രണ്ട് സ്റ്റേജ് എയര്‍ബാഗുകളാണുള്ളത്. മുന്‍നിര സീറ്റുകള്‍ക്ക് പ്രീ-ടെന്‍ഷണറുകളുണ്ട്. ഡ്രൈവര്‍ മെമ്മറിയുള്ള പവര്‍ ഓപ്പറേറ്റഡ് ഫ്രന്റ് സീറ്റുകള്‍, ഫിക്സഡ് പനോരമിക് സണ്‍റൂഫ് എന്നിവയുണ്ട്. എബിഎസ് ഉപയോഗിച്ചുള്ള എമര്‍ജന്‍സി ബ്രേക്ക് അസിസ്റ്റ്, ഗിയര്‍ ഷിഫ്റ്റ് പാഡില്‍സ്, ഫ്രന്റ് ആന്‍ഡ് റിയര്‍ പാര്‍ക്ക് അസിസ്റ്റ് പൈലറ്റ്, പാര്‍ക്ക് അസിസ്റ്റ്, റിയര്‍ പാര്‍ക്കിങ് ക്യാമറ, സിറ്റി സേഫ്റ്റി തുടങ്ങിയ സുരക്ഷാസൌകര്യങ്ങളുമുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..