ഓൺലൈൻ ഗതാഗത കമ്പനി ഊബറും ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യൂണ്ടായ് മോട്ടോഴ്സും ചേർന്ന് ഇലക്ട്രിക് ടാക്സി നിരത്തിലിറക്കും. നഗരങ്ങളിലെ ഗതാഗതത്തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായാണിത്. ലാസ് വെഗാസിൽ നടക്കുന്ന കൺസ്യൂമർ ഇലക്ട്രോണിക്സ് ഷോയിൽ (സിഇഎസ്) ഹ്യൂണ്ടായ് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
നാല് യാത്രക്കാരുമായി 100 കി.മീ ദൂരംവരെ ഇലക്ട്രിക് ടാക്സിയിൽ പോകാൻ സാധിക്കും. 2023 ഓടെ വാണിജ്യപരമായി പദ്ധതി വ്യാപകമാക്കാൻ കഴിയുമെന്ന് ഊബർ പറയുന്നു. ഊബറുമായി ചേർന്ന് പുത്തൻ പ്രോജക്ട് ആരംഭിക്കുന്ന ആദ്യ കാർ നിർമാതാക്കളാണ് ഹ്യൂണ്ടായ്. ഹ്യൂണ്ടായ് കാറുകൾ നിർമിക്കുമ്പോൾ അതിനാവശ്യമായ സേവനങ്ങൾ, ഗതാഗതം, ഉപഭോക്തൃ സമ്പർക്കം എന്നിവയിൽ ഊബർ സഹായങ്ങൾ നൽകുമെന്ന് സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. ഭാവിയിലും വ്യവസായ പ്രമുഖരുമായി സഹകരിക്കുമെന്ന് ഹ്യൂണ്ടായ് പറഞ്ഞു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..