കൊച്ചി > ഇരുചക്രവാഹനങ്ങളില്‍ ആഡംബരം നിറയുകയാണ്. ക്ളാസിക് മോട്ടോര്‍ സൈക്കിളുകളുടെ വളര്‍ന്നുവരുന്ന വലിയൊരു വിപണിയായ ഇന്ത്യയില്‍ ഇരുചക്രവാഹനം എന്നതിനപ്പുറം കരുത്തിന്റെ പ്രതീകംകൂടിയായി മാറുകയാണ് അവയിപ്പോള്‍. അത്തരത്തില്‍ കലാതീതമായ സ്റ്റൈലും നൂതനസൌകര്യങ്ങളും കരുത്തും സമന്വയിപ്പിച്ചട്രയംഫ് ബോണ്‍വില്‍ ടി 100 വിപണിയിലെത്തി. 900 സിസി എന്‍ജിന്‍ ടി 120നെക്കാള്‍ ഭാരക്കുറവുള്ളതും കൈകാര്യം ചെയ്യാന്‍ എളുപ്പവുമാണ് ടി 100. 150–ലേറെ പുതുഘടകങ്ങളാണ് ഇതിലുള്ളത്.
ബോണ്‍വില്‍ ഇതിഹാസമായ 59 മോഡലില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ടി 100–ന്റെ രൂപകല്‍പ്പന. ഒപ്പം ടി 120–ലെ സവിശേഷതകള്‍ നിലനിര്‍ത്തിയിട്ടുമുണ്ട്. ടി 100–ന്റെ ക്ളാസിക് രൂപത്തിന് മഡ്ഗാര്‍ഡ്, ഹാന്‍ഡില്‍ ബാര്‍, ഹെഡ്ലൈറ്റ് എന്നിവ ചാരുതപകരുന്നു. 14.5 ലിറ്റര്‍ ഇന്ധന ടാങ്ക്, എന്‍ജിന്‍ പ്ളേറ്റ്, സുന്ദരമായ ട്വിന്‍ ക്ളോക്ക് എന്നിവയും ശ്രദ്ധേയമാണ്. വെള്ളയോടുകൂടിയ ഏജിയന്‍ ബ്ളൂ, ന്യൂ ഇംഗ്ളണ്ട് വൈറ്റില്‍ ഓറഞ്ച്, ജെറ്റ് ബ്ളാക് നിറങ്ങളില്‍ ലഭ്യമാണ്.
റൈഡ്–ബൈ വയര്‍, ആന്റി ലോക്കിങ് ബ്രേക്കിങ് സിസ്റ്റം, സ്വിച്ചബിള്‍ ട്രാക്ഷന്‍ കണ്‍ട്രോള്‍, ടോര്‍ക്ക് അസിസ്റ്റന്റ് ക്ളച്ച് എല്‍ഇഡി റിയര്‍ ലൈറ്റ്, യുഎസ്ബി എന്നിവയാണ് മറ്റു ഘടകങ്ങള്‍.
ഗിയര്‍ പൊസിഷന്‍ ഇന്‍ഡിക്കേറ്റര്‍, ഓഡോ മീറ്റര്‍, ട്രിപ് സെറ്റിങ്, സര്‍വീസ് ഇന്‍ഡിക്കേറ്റര്‍, റേഞ്ച് ടു എംപ്റ്റി, ഫ്യുവല്‍ ലെവല്‍ എന്നിവയും ശ്രദ്ധേയങ്ങളാണ്.
മറ്റൊരു ബോണ്‍വില്‍ സവിശേഷതയാണ് കട്ടിങ് എഡ്ജ് ലിക്വിഡ് കൂളിങ് സിസ്റ്റം. ഇത് ഇന്ധന ബഹിര്‍ഗമനം നിയന്ത്രിച്ച് ഇന്ധനക്ഷമത 29 ശതമാനംവരെ ഉയര്‍ത്തുന്നു. 16,000 കി. മീവരെയാണ് ബോണ്‍വില്ലിന്റെ സര്‍വീസ് കാലാവധി. ഡല്‍ഹി എക്സ് ഷോറൂം വില 7.7 ലക്ഷം രൂപ.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..