13 August Saturday

2 ഹൈബ്രിഡ് കാറുകളുമായി ടൊയോട്ട

വെബ് ഡെസ്‌ക്‌Updated: Wednesday Mar 1, 2017

കൊച്ചി > ടൊയോട്ട കിര്‍ലോസ്കര്‍ മോട്ടോര്‍ രണ്ടു പുതിയ ഹൈബ്രിഡ് കാറുകള്‍ അവതരിപ്പിച്ചു. പുതിയ കാംറി ഹൈബ്രിഡ്,  ഹൈബ്രിഡ് പയനിയര്‍ എന്ന ടൊയോട്ട പ്രയസ് മോഡലുകളാണ് അവതരിപ്പിച്ചത്.

പരിസ്ഥിതി  സൌഹാര്‍ദ ഹൈബ്രിഡ് സിനര്‍ജി ഡ്രൈവ്  പ്രയോജനപ്പെടുത്തിയാണ് പുതിയ കാംറി ഹൈബ്രിഡ്  പുറത്തിറക്കിയത്. ഇന്ത്യയില്‍ ആദ്യമായി നിര്‍മിക്കുന്ന ഹൈബ്രിഡ് മോഡല്‍കൂടിയയാണിത്. പുതിയ കാംറി ഹൈബ്രിഡിന്റെ ന്യൂ ഡല്‍ഹിയിലെ എക്സ് ഷോറൂം വില 31,98,500 രൂപയാണ്.

എല്ലാ പുതിയ സ്പോര്‍ട്ടി രൂപകല്‍പ്പനകളും ആസ്വാദ്യകരമായ ഡ്രൈവിങ്ങുമായി സംയോജിപ്പിച്ചാണ് പുതിയ പ്രയസ് ആയ ഹൈബ്രിഡ് പയനിയര്‍ അവതരിപ്പിക്കുന്നത്. പുതിയ പ്രയസിന്റെ ന്യൂ ഡല്‍ഹിയിലെ എക്സ് ഷോറും വില 38,96,040 രൂപയാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top