19 October Saturday

നെക്‌സോൺ ക്രേസ് ലിമിറ്റഡ് എഡിഷൻ വിപണിയിൽ

വെബ് ഡെസ്‌ക്‌Updated: Thursday Sep 19, 2019


കൊച്ചി
ടാറ്റ നെക്‌സോൺ കാർ വിൽപ്പന ഒരുലക്ഷം പിന്നിട്ടതിന്റെ ഭാഗമായി പുതിയ ലിമിറ്റഡ് എഡിഷൻ ക്രേസ് മോഡൽ അവതരിപ്പിച്ചു. കഴിഞ്ഞ വർഷം പുറത്തിറക്കിയ ടാറ്റാ നെക്‌സോണിന്റെ ആദ്യ ലിമിറ്റഡ് എഡിഷൻ മോഡലായ ക്രേസ് മികച്ച വിജയം കൈവരിച്ചതിന്‌ പിന്നാലെയാണ് ക്രേസുമായി ടാറ്റ എത്തുന്നത്. യുവാക്കളെയും  വാഹന പ്രേമികളെയും ആകർഷിക്കുന്നതിനായി 10 പുതിയ സവിശേഷതകളാണുള്ളതെന്ന്‌ കമ്പനി അധികൃതർ പറയുന്നു. 110 പിഎസ് ടർബോ ചാർജ്ഡ് എൻജിനാണ് മുഖ്യ സവിശേഷത.

ക്രേസ് മാനുവൽ മോഡലും ക്രേസ് പ്ലസ്‌ എന്ന ഓട്ടോമാറ്റിക് മോഡലുമാണ് ലഭ്യമാകുക. മാനുവൽ മോഡലിന് 7.57 ലക്ഷം രൂപയും ഓട്ടോമാറ്റിക് മോഡലിന് 8.17 ലക്ഷം രൂപയുമാണ് എക്സ് ഷോറൂം വില.


പ്രധാന വാർത്തകൾ
 Top