11 December Wednesday

കേരളത്തിൽ രണ്ടു പുതിയ ഇ വി സ്റ്റോറുകൾ തുറന്നു ടാറ്റ

വെബ് ഡെസ്‌ക്‌Updated: Friday Nov 15, 2024

ടാറ്റ പാസഞ്ചർ ഇലക്ട്രിക് മൊബിലിറ്റി ലിമിറ്റഡ് കണ്ണൂരിലെ തോട്ടട, തൃശ്ശൂരിലെ കുട്ടനെല്ലൂർ എന്നിവിടങ്ങളിലായി പുതിയ രണ്ട് ഇ വി സ്റ്റോറുകൾ തുറന്നു. ഇതോടെ കേരളത്തിൽ മാത്രം ടാറ്റയുടെ പ്രത്യേക ഇ വി സ്റ്റോറുകളുടെ എണ്ണം നാലായി.

5200 ചതുരശ്ര അടി വിസ്തൃതിയിൽ നിർമിച്ചിരിക്കുന്ന കണ്ണൂരിലെ ആദ്യത്തെ സ്റ്റോറിൽ വിൽപനയ്ക്ക് പുറമെ സർവീസ്, സ്പേർ പാർട്സ്‌  സൗകര്യങ്ങൾക്കായി പത്ത് പ്രത്യേക സർവീസ് വർക്ക് ഷോപ്പ് ബേയും ഒരുക്കിയിട്ടുണ്ട്. ഇ വി ഉപഭോക്താക്കൾക്ക് പരമ്പരാഗത വാഹന വിൽപനയ്ക്കപ്പുറം ഉയർന്ന നിലവാരത്തിലുള്ള റീട്ടെയിൽ അനുഭവം നൽകുവാനായി ക്രമീകരിച്ചിരിക്കുകയാണ് ടാറ്റയുടെ എല്ലാ ഇ വി സ്റ്റോറുകളും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top