17 September Tuesday
ടാറ്റ മോട്ടോഴ്സിന്റെ കർവ് ഇവി ഇന്ത്യയിൽ അവതരിപ്പിച്ചു

ടാറ്റ കർവ് ഇവി: എസ്‍യുവിക്കും ക്രിസ്റ്റക്കും എതിരാളിയാകുമോ?

വെബ് ഡെസ്‌ക്‌Updated: Wednesday Aug 7, 2024

ഡൽഹി > ടാറ്റ മോട്ടോഴ്സിന്റെ കർവ് ഇവി ഇന്ത്യയിൽ അവതരിപ്പിച്ചു. 17.99ലക്ഷംരൂപയാണ് പ്രാരംഭ വില. ഇന്റേണൽ എജിനോടു കൂടിയും മികച്ച ഓപ്ഷനുകളോടു കൂടിയും നൂതനവത്ക്കരിച്ച കർവ് ഇവി സെപ്തംബറിൽ വിപണിയിലെത്തുമെന്ന് നിർമാതാക്കൾ അറിയിച്ചു. അടുത്ത മാസം അവതരിപ്പിക്കുന്ന കാറിന്റെ വില പുറത്ത് വിട്ടിട്ടില്ല.

ടാറ്റ കർവ് എട്ടു വകഭേധങ്ങളോടു കൂടി അഞ്ച് നിറങ്ങളിൽ ലഭ്യമാകും. വലുപ്പത്തിൽ എസ്യുവിക്കും ക്രിസ്റ്റക്കും കർവ് എതിരാളിയായിരിക്കും എന്നതിൽ സംശയമില്ലെന്നാണ് വാഹനപ്രേമികളുടെ അഭിപ്രായം.

ഒന്നിലധികം പവർ ട്രയിൽ ഓപ്ഷനുകളോടു കൂടിയാണ് കർവ് നിരത്തിലിറങ്ങുക. 12ലിറ്റർ ടർബോ പെട്രോളും 1.5ലിറ്റർ ഡീസൽ ഓപ്ഷനും ഉണ്ട്. പുതിയ 124h/225nm ടർബോ GDI പെട്രോൾ എഞ്ചിൻ ഓപ്ഷനും ടാറ്റ കർവിന്റെ പ്രത്യേകതയാണ്.

​ഗിയർബോക്സ് ഓപ്ഷനുകളിൽ ആറ് സ്പീഡ് മാനുവലും ഏഴ് സ്പീഡ് ടാറ്റ ഡിസിറ്റിയും ഉൾപ്പെടുന്നു. ഡീസൽ എഞ്ചിൻ ഉപയോ​ഗിച്ച് ഡിസിറ്റി പായ്ക്ക് ചെയ്യുന്ന സെ​ഗ്‍മെന്റിലെ ആദ്യത്തെ ഓഫർ കൂടിയാണ് കർവ്.

ഫീച്ചറുകളെ കുറിച്ചുള്ള വിശദാംശങ്ങളും ടാറ്റ അവതരിപ്പിച്ചു. മുന്നിലും പിന്നിലും എൽഇഡി എക്സ്റ്റീരിയർ ലൈറ്റിം​ഗ്, വോയ്സ് കമാൻഡുള്ള പനോരമിക് സൺറൂഫ്, ഫ്ലഷ് ഫിറ്റിം​ഗ് ഡോർ ഹാൻഡിലുകൾ, ഡ്യുവൽ ടോൺ അലോയ് വീലുകൾ, ജെബിഎൽ ബ്രാൻഡഡ് സ്പീക്കർ സിസ്റ്റം, വെന്റിലേറ്റഡ് ഫ്രണ്ട്, പവർഡ് സീറ്റുകൾ, ജെസ്റ്റർ ഫം​ഗഷനോടു കൂടിയ പവർ ടെയിൽ​ഗേറ്റ് എന്നിവയും കർവിനെ വ്യത്യസ്തമാക്കുന്നു. വലിയ ടച്ച് സ്ക്രീനും ഡിജിറ്റൽ ഡിസ്പ്ലേയും ഉണ്ട് കർവിൽ. ആറ് എയർ ബാ​ഗുകളും ലെവൽ 2ADASഉം മികവാർന്ന സുരക്ഷാ ഫീച്ചറുകളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top