23 October Friday

സുസുകി വീണ്ടും മോട്ടോര്‍ സൈക്കിള്‍ വിപണിയിലേക്ക്

വെബ് ഡെസ്‌ക്‌Updated: Thursday May 23, 2019


കൊച്ചി
ഇന്ത്യൻ മോട്ടോർ സൈക്കിൾ വിപണിയിൽ തിരികെയെത്തിയ പ്രമുഖ വാഹന നിർമാതാക്കളായ സുസുകി പുതിയ പ്രീമിയം മോട്ടോർ സൈക്കിൾ ജിക്സർ എസ്എഫ് 250 അവതരിപ്പിച്ചു.  ഇതോടൊപ്പം സുസുകി ജിക്സർ എസ്എഫും പുറത്തിറക്കി.  

മൂന്നു ഭാഗങ്ങളോടുകൂടിയ പൂർണ എൽഇഡി ഹെഡ് ലാംപ് ക്ലസ്റ്റർ, ക്ലിപ് ഓൺ ഹാൻഡിൽ ബാറുകൾ, ഫുൾ എൽസിഡി ഇൻസ്ട്രുമെന്റ് കൺസോൾ,  ഇരട്ടക്കുഴൽ എക്സ്ഹോസ്റ്റ് എന്നിവ പുതിയ മോഡലിന്റെ പ്രത്യേകതകളാണ്. ജിക്സർ എസ്എഫ് പെർഫോമൻസ് മോട്ടോർ സൈക്കിളാണ്.

155 സിസി, ഫോർ സ്ട്രോക്ക്, സിംഗിൾ സിലിൻഡർ ഫ്യുവൽ ഇഞ്ചക‌്ഷൻ, എസ്ഇപി സാങ്കേതിക വിദ്യയോടുകൂടിയ എയർ കൂൾഡ് എസ്ഒഎച്ച്സി എൻജിൻ, ഫൈവ് സ്പീഡ് മാനുവൽ ഗിയർ എന്നിവ ജിക്സർ എസ്എഫിന്റെ പ്രത്യേകതകളാണ്. ജിക്സർ 250 എസ്എഫ് മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ, മെറ്റാലിക് മാറ്റ് ബ്ലാക്ക് നിറങ്ങളിൽ ലഭ്യമാണ്. 1,70,655 രൂപയാണ് എക്സ് ഷോറൂം വില. ജിക്സർ എസ്എഫിന്റെ വില 1‌,09,870 രൂപയും. ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് സോണിക് സിൽവർ എന്നീ നിറങ്ങളിൽ ലഭ്യമാണ്.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top