06 October Sunday

സ്ലാവിയ മോണ്ടി കാര്‍ലോ പതിപ്പുമായി സ്‌കോഡ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 10, 2024

തിരുവനന്തപുരം >  സ്ലാവിയ മോണ്ടി കാര്‍ലോ പതിപ്പ്‌ സ്‌കോഡ ഇന്ത്യയില്‍ അവതരിപ്പിച്ചു.  സ്‌പോര്‍ട്‌ തീമിലുള്ള സ്ലാവിയ, കുഷാക്‌ നിരയെ കൂടുതല്‍ കരുത്തുറ്റതാക്കുന്ന പുതിയ സ്‌പോര്‍ട്‌ലൈന്‍ പതിപ്പുകളും ഇതോടൊപ്പം അവതരിപ്പിച്ചു. കാറുകള്‍ക്കൊപ്പം ഉപഭോക്താക്കള്‍ക്ക്‌ മികച്ച ആനുകൂല്യങ്ങളും കമ്പനി പ്രഖ്യാപിച്ചു.

മോണ്ടി കാര്‍ലോ ബാഡ്‌ജിന്‌ ഉപഭോക്താക്കളുമായി കരുത്തുറ്റ ഒരു ബന്ധമുണ്ട്‌. റാലി മോണ്ടി കാര്‍ലോയിലെ കമ്പനിയുടെ 112 വര്‍ഷത്തെ സാന്നിധ്യത്തിനും 129 വര്‍ഷത്തെ സമ്പന്ന പാരമ്പര്യത്തിനും ഇന്ത്യയിലെ 24ാം വാര്‍ഷികത്തിനുമുള്ള ആദരമായാണ്‌ കാർ വിഭാവനം
ചെയ്‌തിരിക്കുന്നത്‌.

സ്‌കോഡയുടെ ഇന്ത്യയിലെ വളര്‍ച്ചയ്‌ക്ക്‌ കരുത്തു പകരുകയാണ്‌ ലക്ഷ്യം. സവിശേഷമായ സ്റ്റൈല്‍, സ്‌പോര്‍ടി കാഴ്‌ച, വേറിട്ട നില്‍ക്കുന്ന രൂപകല്‍പ്പന ആഗ്രഹിക്കുന്ന ഉപഭോക്താക്കളെ തീര്‍ച്ചയായും സ്ലാവിയ മോണ്ടി കാര്‍ലോ ആകര്‍ഷിക്കും. ഇതോടൊപ്പം, മാറുന്ന അഭിരുചികള്‍ക്കൊപ്പം പുതിയ ഭാവത്തിലും ഫീച്ചറുകളോടെയും സ്ലാവിയ സ്‌പോര്‍ട്‌ലൈനും കുഷാക്‌ സ്‌പോര്‍ട്‌ലൈനും ഞങ്ങള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. കൂടുതല്‍ സ്വീകാര്യമായ വിലയില്‍ സ്‌പോര്‍ടി ഭാവത്തിലുള്ള മോണ്ടി കാര്‍ലോ ആഗ്രഹിക്കുന്ന ഉപഭോക്താക്കള്‍ക്ക്‌ ഏറ്റവും അനുയോജ്യമാണ്‌ സ്‌പോര്‍ട്‌ലൈന്‍.

1.0, 1.5 ടിഎസ്‌ഐ എഞ്ചിനുകളാണ്‌ പുതിയ മോണ്ടി കാര്‍ലോക്കുള്ളത്. സിക്‌സ്‌ സ്‌പീഡ്‌ മാനുവല്‍, ഓട്ടോമാറ്റിക്‌ പതിപ്പുകളുണ്ട്‌. 1.5 ടിഎസ്‌ഐ എഞ്ചിന്‍
സെവന്‍ സ്‌പീഡ്‌ ഡിഎസ്‌ജി കുരത്താണ്‌ വീലുകളിലേക്ക്‌ പകരുന്നത്‌. ടൊര്‍ണാഡോ റെഡ്‌, കാന്‍ഡി വൈറ്റ്‌ നിറങ്ങളില്‍ ലഭിക്കും. രണ്ട്‌ മോഡലുകളിലും ഡീപ്‌ ബ്ലാക്ക്‌ റൂഫും
ഉണ്ട്‌. ബ്ലാക്ക്‌ തീമിലാണ്‌ വിന്‍ഡോ ഗാര്‍ണിഷ്‌. ഗ്രില്ലിലും ഫോഗ്‌ ലാമ്പിനും ചുറ്റും, ആര്‍16 അലോയ്‌ വീലുകളിലും ചേര്‍ത്തിരിക്കുന്നു.

 

മോണ്ടി കാര്‍ലോയുടെ അകത്തളം
 

അകത്തളം റെഡ്‌ തീമിലാണ്‌. ഡെക്കോര്‍ ഫ്രെയിം, എയര്‍ വെന്റുകള്‍, ലോവര്‍ഡാഷ്‌ബോര്‍ഡ്‌, സെന്റര്‍ കണ്‍സോള്‍ ഡെക്കോര്‍, ഹാന്‍ഡ്‌ ബ്രേക്ക്‌ പുഷ്‌ ബട്ടന്‍ തുടങ്ങി
കാബിന്‍ പൂര്‍ണമായും ബ്ലാക്കിലാണ്‌. സ്റ്റിയറിങ്‌ വീലിലേയും ഗിയര്‍ നോബിലേയും ക്രോമിനു പകരം ബ്ലാക്ക്‌ ഇന്‍സേര്‍ട്ടുകളാണ്‌ നല്‍കിയിരിക്കുന്നത്‌. ഡാര്‍ക്ക്‌ സ്‌പോര്‍ടി തീം ആണ്‌കാറിന്റെ ഇന്റീയറില്‍ നിറഞ്ഞു നില്‍ക്കുന്നത്‌. സീറ്റുകളും റെഡ്‌, ബ്ലാക്ക്‌ നിറങ്ങളിലാണ്‌. മുന്‍ ഡോറിലെ സ്‌കഫ്‌ പ്ലേറ്റില്‍ മോണ്ടി കാര്‍ലോ ബാഡ്‌ജ്‌ നല്‍കിയിരിക്കുന്നു. റെഡ്‌, ബ്ലാക്ക്‌ തീമിലുള്ള സ്‌പോര്‍ടി അലു പെഡല്‍സും വേറിട്ട്‌ നില്‍ക്കുന്നു. സ്‌പോര്‍ട്‌ലൈന്‍ കോഡയുടെ മികച്ച വില്‍പ്പനയുള്ള കുഷാക്‌, സ്ലാവിയ നിരകളിലേക്ക്‌ പുതുതായി എത്തിച്ച പതിപ്പാണ്‌ സ്‌പോര്‍ട്‌ലൈന്‍. ഉപഭോക്താക്കളില്‍ നിന്ന്‌ ലഭിച്ച പ്രതികരണങ്ങളുടെ ഫലമാണിത്‌. നിലവിലുള്ള ക്ലാസിക്‌, സിഗ്നേചര്‍, മോണ്ടി കാര്‍ലോ, പ്രസ്റ്റീജ്‌ പതിപ്പുകള്‍ക്കൊപ്പം ഇനി സ്‌പോര്‍ട്‌ലൈനും ഉപഭോക്താക്കള്‍ക്ക്‌ തിരഞ്ഞെടുക്കാം.
 

മികവേറും പുതുമകള്‍
 

മോണ്ടി കാര്‍ലോയിലെ കറുപ്പഴകില്‍ നിന്ന്‌ പ്രചോദം ഉള്‍ക്കൊണ്ടാണ്‌ കുഷാക്‌, സ്ലാവിയ സ്‌പോര്‍ട്‌ലൈനിലും ബ്ലാക്ക്‌ എലിമെന്റുകള്‍ ചേര്‍ത്തിരിക്കുന്നത്‌. സ്ലാവിയ
സ്‌പോര്‍ട്‌ലൈനില്‍ ആര്‍16 ബ്ലാക്ക്‌ അലോയ്‌ വീലുകളും, കുഷാക്കില്‍ ആര്‍17 ബ്ലാക്ക്‌ അലോയ്‌ വീലുകളുമാണ്‌. എല്‍ഇഡി ഹെഡ്‌ലാമ്പ്‌, ഡിആര്‍എല്‍ എന്നിവ രണ്ടു
മോഡലുകളിലും ഉണ്ട്‌.
 

അകത്തളത്തെ ഫീച്ചറുകള്‍
 

സിക്‌സ്‌ എയര്‍ബാഗ്‌സ്‌, ഇലക്ട്രിക്‌ സണ്‍ റൂഫ്‌, അലോയ്‌ ഫൂട്ട്‌ പെഡല്‍, റെയിന്‍ സെന്‍സിങ്‌ വൈപര്‍, കണക്ടിവിറ്റി ഡോംഗിള്‍, അകത്തെ ഓട്ടോ ഡിമ്മിങ്‌ റിയര്‍വ്യൂ മിറര്‍
തുടങ്ങി ഒട്ടേറെ ഫീച്ചറുകളാല്‍ സമ്പന്നമാണ്‌ സ്‌പോര്‍ട്‌ലൈന്‍ പതിപ്പ്‌. മെച്ചപ്പെട്ട ചോയ്‌സുകളും സുരക്ഷയും സ്‌പോര്‍ട്‌ലൈന്‍ കൂടി എത്തിയതോടെ ഉപഭോക്താക്കള്‍ക്ക്‌ തിരഞ്ഞെടുക്കാന്‍ കുഷാക്കിനും സ്ലാവിയക്കും കൂടുതല്‍ പതിപ്പുകള്‍. തിരഞ്ഞെടുക്കാന്‍ ക്ലാസിക്‌, സിഗ്നേചര്‍,
സ്‌പോര്‍ട്‌ലൈന്‍, മോണ്ടി കാര്‍ലോ, പ്രസ്റ്റീജ്‌ എന്നി വകഭേദങ്ങള്‍. എല്ലാ സ്‌കോഡകാറുകളിലും ചുരുങ്ങിയത്‌ ആറ്‌ എയര്‍ ബാഗുകള്‍ സ്റ്റാന്‍ഡേര്‍ഡ്‌ ആയി ഉണ്ട്‌.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top