04 August Tuesday

വീട്ടിലെത്തും റോയൽ എൻഫീൽഡ് സർവീസ് ഓൺവീൽസ്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 7, 2020

കൊച്ചി
പ്രമുഖ മോട്ടോർസൈക്കിൾ ബ്രാൻഡായ റോയൽ എൻഫീൽഡ് വീട്ടുവാതിൽക്കൽ സർവീസ് ലഭ്യമാക്കുന്ന സർവീസ് ഓൺവീൽസ് സേവനം അവതരിപ്പിച്ചു. ഇതിനായി ഉപകരണങ്ങളും ഘടകഭാ​ഗങ്ങളും മറ്റും കൊണ്ടുപോകാവുന്ന പ്രത്യേക മോട്ടോർസൈക്കിളുകളാണ് സജ്ജമാക്കിയിരിക്കുന്നത്. സർവീസ്, അറ്റകുറ്റപ്പണികളുടെ 90 ശതമാനവും വീട്ടുപടിക്കൽത്തന്നെ ചെയ്യാനാകുമെന്നും ഈ മോട്ടോർസൈക്കിളുകൾ പാതയോര സഹായവാഹനങ്ങളായി ഉപയോ​ഗപ്പെടുത്താനാകുമെന്നും കമ്പനി അറിയിച്ചു. ഇതോടൊപ്പം രാജ്യത്തെ റോയൽ എൻഫീൽഡിന്റെ റീട്ടെയിൽ ഷോറൂമുകൾ ഏതാണ്ട് എല്ലാംതന്നെ പ്രവർത്തനം പുനരാരംഭിക്കുകയും ചെയ്തു. 

സംസ്ഥാനത്തെ 60 സ്റ്റോറുകളിൽ 57 എണ്ണവും 17 സ്റ്റുഡിയോ സ്റ്റോറുകളും വീണ്ടും പ്രവർത്തനം തുടങ്ങിയതായി കമ്പനി അറിയിച്ചു.  ഇടപാടുകാർക്ക് പരമാവധി സുരക്ഷ ഉറപ്പുവരുത്താനായി സമ്പർക്കരഹിത വിൽപ്പനയും ഡിജിറ്റൽ, ഓൺലൈൻ സൗകര്യങ്ങളിലൂടെ വാഹനം വാങ്ങാനുള്ള സൗകര്യവും  ഒരുക്കിയിട്ടുണ്ടെന്നും സ്റ്റോറിലെയും സേവനകേന്ദ്രത്തിലെയും എല്ലാ വാണിജ്യ ഇടപാടുകളും ഓൺലൈൻ, ഡിജിറ്റൽ പേമെന്റുകൾ വഴിയായിരിക്കുമെന്നും റോയൽ എൻഫീൽഡിന്റെ ചീഫ് കൊമേഴ്‌സ്യൽ ഓഫീസർ ലളിത് മാലിക് പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top