19 April Monday

എൻഫീൽഡ് ക്ലാസിക് 350ന് രണ്ട് പുതിയ മോഡല്‍

വെബ് ഡെസ്‌ക്‌Updated: Tuesday Dec 1, 2020


കൊച്ചി
റോയൽ എൻഫീൽഡ് ക്ലാസിക് 350 മോഡലിന്റെ രണ്ട് വകഭേദങ്ങൾ കൂടി വിപണിയിലെത്തിച്ചു. ഓറഞ്ച് എംബെർ, മെറ്റലോ സിൽവർ എന്നീ നിറങ്ങളിലാണ് പുതിയ ക്ലാസിക് 350 എത്തിയിരിക്കുന്നത്. അലോയ് വീലും ട്യൂബില്ലാത്ത ടയറുമാണ് ഇതിലുള്ളത്. 1 ,83,164 രൂപയാണ്  എക്സ്ഷോറൂം വില.


 

മോട്ടോർ സൈക്കിൾ ബുക്ക് ചെയ്തതിനുശേഷം അതിൽ ആവശ്യമായ മാറ്റങ്ങൾ വരുത്താൻ റോയൽ എൻഫീൽഡ്  ഈയിടെ അവതരിപ്പിച്ച മെയ്ക്ക് ഇറ്റ് യുവേഴ്സ് (എംഐവൈ) സൗകര്യം പുതിയ ക്ലാസിക് 350നും ലഭ്യമാണെന്ന് കമ്പനി  അറിയിച്ചു.
ഷോറൂമുകളിലൂടെയും റോയൽ എൻഫീൽഡ് ആപ്പ് വഴിയും ഈ മാറ്റങ്ങൾ നിർദേശിക്കാവുന്നതാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top