11 October Friday

റോൾസ് റോയ്‌സ് കള്ളിനൻ സീരീസ് II ഇന്ത്യയിൽ

വെബ് ഡെസ്‌ക്‌Updated: Friday Sep 27, 2024

റോൾസ് റോയ്‌സ് മോട്ടോർ കാർസിന്റെ ഏറ്റവും പുതിയ ആഡംബര എസ് യുവി കള്ളിനൻ സീരീസ് II ഇന്ത്യയിൽ ആദ്യമായെത്തുന്നു. ലോകത്തെ ആദ്യ സൂപ്പർ ലക്ഷ്വറി എസ്‌യുവി എന്ന വിശേഷണവുമായി 2018ലാണ് ആദ്യമായി കള്ളിനൻ അവതരിപ്പിക്കപ്പെട്ടത്.

റോൾസ് റോയ്സിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വിപുലമായ സീരീസ് II വികസന പ്രക്രിയയായിരുന്നു കള്ളിനന്റേത്. ചെന്നൈയിലും ന്യൂഡൽഹിയിലുമാണ് കള്ളിനന്റെ പുതിയ മോഡലുകൾ ലഭ്യമാകുക. കള്ളിനൻ സീരീസ് II, ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് II എന്നീ രണ്ട് വേരിയന്റുകളാണുള്ളത്. കള്ളിനൻ സീരീസ് IIൻ്റെ ഇന്ത്യയിലെ വില ആരംഭിക്കുന്നത് 10.50 കോടി മുതലും ബ്ലാക്ക് ബാഡ്ജ് കള്ളിനൻ സീരീസ് IIവിന്റേത് 12.25 കോടി രൂപ മുതലുമാണ്. ഈ വർഷം അവസാനത്തോടെ ഡെലിവെറി ആരംഭിക്കും.

ബോൾഡ് ആയ ഡിസൈനുകളും നൂതന അലങ്കാരങ്ങളുമായാണ് ഇന്റീരിയറിലുടനീളം ഒരുക്കിയിരിക്കുന്നത്. ഡാഷ്‌ബോർഡിൻ്റെ മുകൾ ഭാഗത്തുള്ള പില്ലർ-ടു-പില്ലർ ഗ്ലാസ്-പാനലാണ് മറ്റൊരു പ്രത്യേകത. കണക്റ്റിവിറ്റിയിലും പുതിയ പരിഷ്കാരങ്ങളുണ്ട്. പിൻ സ്‌ക്രീനുകളിലേക്ക് രണ്ട് സ്ട്രീമിംഗ് ഉപകരണങ്ങൾ വരെ കണക്‌റ്റ് ചെയ്യാൻ കഴിയും. കാർ മാനേജ്‌മെൻ്റ് സ്ട്രീം ചെയ്യാനും മസാജ്, ഹീറ്റിംഗ്, കൂളിംഗ് പോലുള്ള സീറ്റിംഗ് ഫംഗ്‌ഷനുകൾക്കുമായി ഒരു ബെസ്‌പോക്ക് ഇൻ്റർഫേസുമുണ്ട്.

വൈ-ഫൈ ഹോട്ട് സ്പോട്ട് കണക്ഷനായാണ് ഇന്റർനെറ്റ് കണക്ടിവിറ്റി നൽകിയിരിക്കുന്നത്. ഏതു തരം ബ്ലുടൂത്ത് ഹെഡ്ഫോണും പിൻസീറ്റ് ഇൻഫോടെയിൻമെന്റ് സിസ്റ്റവുമായും റോൾസ് റോയ്സിന്റെ 18-സ്പീക്കർ ബെസ്പോക് ഓഡിയോ സിസ്റ്റവുമായും കണക്ട് ചെയ്യാം.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top