18 June Tuesday

റോള്‍സ് റോയ്‌സ് കള്ളിനന്‍ വിപണിയില്‍; വില 7 കോടി

വെബ് ഡെസ്‌ക്‌Updated: Sunday Jun 2, 2019


കൊച്ചി
റോൾസ് റോയ്‌സ് അവതരിപ്പിക്കുന്ന ആദ്യത്തെ എസ‌്‌യുവി ‘കള്ളിനൻ’ ഇന്ത്യൻ വിപണിയിൽ എത്തി. ലോകത്തിലെ ഏറ്റവും വലിയ വജ്രത്തിന്റെ പേരിലുള്ള ഈ വാഹനം ആഡംബരത്തിനും പ്രതാപത്തിനും പുതിയ നിർവചനങ്ങൾ നൽകിക്കൊണ്ടാണ് റോൾസ് റോയ്‌സ് അവതരിപ്പിച്ചിരിക്കുന്നത്. രാജകീയ യാത്രാനുഭവത്തോടൊപ്പം ഫോർ വീൽ ഡ്രൈവ് ഓഫ് റോഡറിന്റെ ശക്തിയും സൗകര്യങ്ങളും ആഗ്രഹിക്കുന്നവർക്കായാണ് കള്ളിനൻ രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് കമ്പനി പറയുന്നു.

5341 എംഎം നീളവും 2164 എംഎം വീതിയുമുള്ള  ഈ ആഡംബര  വാഹനത്തിന് 3295 എംഎം വീൽ ബേസ് ഉണ്ട്.  567 എച്ച്പിയാണ് എൻജിൻ കരുത്ത്. 8 സ്പീഡ് ഓട്ടോമാറ്റിക് ഗിയർ ബോക്‌സാണ്.  ചെന്നൈയിൽ നടന്ന ചടങ്ങിൽ റോൾസ് റോയ്‌സ് സൗത്ത് ഇന്ത്യൻ ഡീലറായ  കുൻ എക്‌സ്‌ക്ലൂസീവ് സിഇഒ കെ വെങ്കടേഷ്, പ്രിൻസിപ്പൽ ഡീലർ വാസന്തി ഭൂപതി, ജനറൽ മാനേജർ ജെ ഹിതേഷ് നായ്ക്, കേരള സെയിൽസ് മാനേജർ കോളിൻ എൽസൺ എന്നിവർ ചേർന്ന് കള്ളിനൻ വിപണിയിൽ അവതരിപ്പിച്ചു. കള്ളിനന്റെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില 6.95 കോടി രൂപയാണ്.


പ്രധാന വാർത്തകൾ
 Top