16 November Saturday

റെനോ ട്രൈബര്‍ കേരളത്തില്‍ അവതരിപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Aug 31, 2019

 

കൊച്ചി
മുൻനിര യൂറോപ്യൻ വാഹന ബ്രാൻഡായ റെനോയുടെ പുതിയ മോഡലായ ട്രൈബർ കേരള വിപണിയിൽ അവതരിപ്പിച്ചു. ഏഴുപേർക്ക് സഞ്ചരിക്കാവുന്ന ആകർഷകമായി രൂപകൽപ്പന ചെയ്‌ത വാഹനത്തിന്റെ എക്സ് ഷോറൂം വില  4.95 ലക്ഷം രൂപമുതലാണ്‌.  ആർഎക്‌സ്ഇ, ആർഎക്‌സ്എൽ, ആർഎക്‌സ്ടി, ആർഎക്‌സ്ഇസഡ് എന്നിങ്ങനെ നാലുതരം ട്രൈബർ ലഭ്യമാണ്.

ട്രൈബറിന്റെ അവതരണത്തോടെ ഇന്ത്യൻ വാഹന വിപണിയിലെ ഏറ്റവും വലുതും വേഗത്തിൽ വളരുന്നതുമായ വിഭാഗത്തിലേക്കാണ് പ്രവേശിച്ചിരിക്കുന്നതെന്നും ആകർഷകമായ വിലയിൽ ഇന്ത്യൻ ഉപയോക്താക്കൾക്ക് അനുയോജ്യമായ വാഹനമായിരിക്കുമിതെന്നും റെനോ ഇന്ത്യ ഓപ്പറേഷൻസ് സിഇഒയും മാനേജിങ് ഡയറക്ടറുമായ വെങ്കട്ടറാം മാമില്ലപ്പള്ളി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top