കൊച്ചി > ഫോര്‍ഡ് ഇന്ത്യയുടെ ചെറു എസ്യുവി ഫോര്‍ഡ് എക്കോ സ്പോര്‍ട്ടിന്റെ പ്ളാറ്റിനം എഡിഷന്‍ വിപണിയിലെത്തി. പെട്രോള്‍ പതിപ്പിന് 10.39 ലക്ഷം രൂപയാണ് ഡല്‍ഹിയിലെ എക്സ് ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ പതിപ്പിന് 10.69 ലക്ഷവും. ഫോര്‍ഡിന്റെ വിശ്വസ്തമായ 1.5 ലിറ്റര്‍ ടിഡിസിഐ ഡീസല്‍ എന്‍ജിനും ആഗോളശ്രദ്ധ നേടിയ 1.01 എക്കോ ബൂസ്റ്റ് പെട്രോള്‍ എന്‍ജിനുമാണ് പുതിയ പ്ളാറ്റിനം എഡിഷന്റെ കരുത്തുറ്റ രണ്ട് എന്‍ജിന്‍ ഓപ്ഷനുകള്‍.
ഗാംഭീര്യവും ആര്‍ജവവും പ്രകടമാകുന്ന ഡ്യുവല്‍ ടോണ്‍ ഡിസൈനാണ് പുറംഭാഗത്ത് ഫോര്‍ഡ് എക്കോ സ്പോര്‍ട്ട് പ്ളാറ്റിനം എഡിഷന്‍ അവതരിപ്പിക്കുന്നത്. ബ്ളാക്ക് റൂഫ്, വലിയ 17 ഇഞ്ച് വീലുകള്‍, പുതിയ അലോയ് സഹിതമുള്ള വീതിയേറിയ ടയറുകള്‍, പുതിയ റിയര്‍ ആന്‍ഡ് ഫ്രണ്ട് ഡിസൈന്‍ എന്നിവയാണ് പ്രത്യേകതകള്‍.
എക്കോ സ്പോര്‍ട്ടിന്റെ ഡ്രൈവിങ് കൂടുതല്‍ ആസ്വാദ്യകരമാക്കാന്‍ ക്രൂയിസ് കണ്‍ട്രോള്‍കൂടി അവതരിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍ ക്രമീകരിക്കുന്ന നിശ്ചിത വേഗത്തില്‍ ആക്സിലേറ്റര്‍ ഉപയോഗിക്കാതെതന്നെ വാഹനം സ്വയം നീങ്ങുന്ന തരത്തിലുള്ള സൌകര്യം ദീര്‍ഘയാത്രകളില്‍ കൂടുതല്‍ സൌകര്യം നല്‍കുന്നു.
ഡ്രൈവറുടെയും യാത്രക്കാരുടെയും സുരക്ഷ വര്‍ധിപ്പിക്കാന്‍ ആറ് എയര്‍ ബാഗുകള്‍, ഡീസല്‍ എന്‍ജിന്‍ ലിറ്ററിന് 22.27 കിലോമീറ്ററും, പെട്രോള്‍ എന്‍ജിന്‍ ലിറ്ററിന് 18.88 കിലോമീറ്ററും മൈലേജ് നല്‍കുന്നു, സാറ്റലൈറ്റ് നാവിഗേഷനും റിയര്‍വ്യൂ ക്യാമറയും വീഡിയോ, മ്യൂസിക് പ്ളേബാക്ക് സൌകര്യങ്ങളുമുള്ള ഏറ്റവും പുതിയ എട്ട് ഇഞ്ച് ടച്ച്സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം എന്നിവയാണ് മറ്റൊരു പ്രത്യേകത.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..