04 July Saturday

സുസുകി ആക്സസ് 125 സ്പെഷ്യല്‍ എഡിഷന്‍ വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Monday Sep 26, 2016

കൊച്ചി > പ്രമുഖ ഇരുചക്രവാഹന നിര്‍മാതാക്കളായ സുസുകി മോട്ടോര്‍ കോര്‍പറേഷന്റെ ഉപവിഭാഗമായ സുസുകി മോട്ടോര്‍സൈക്കിള്‍ ഇന്ത്യ ആക്സസ് 125ന്റെ സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കി.

ട്രെന്‍ഡി ലുക്കുള്ള സ്പെഷ്യല്‍ എഡിഷന് മെറൂണ്‍ കളര്‍ ലെതര്‍സീറ്റ് കവര്‍ ആകര്‍ഷണീയത കൂട്ടുന്നു. സ്പെഷ്യല്‍ എഡിഷന്‍ ലോഗോ, വൃത്താകൃതിയിലുള്ള ക്രോംമിറര്‍, ബ്രൌണ്‍ ഫ്ലോര്‍ ബോര്‍ഡ്, ഈസി സെല്‍ഫ് സ്റ്റാര്‍ട്ട്, ക്രോം സ്റ്റൈല്‍ ഹെഡ്ലാമ്പ്, അനലോഗ് ഡിജിറ്റല്‍ ഡിസ്പ്ളേ, മൊബൈല്‍ ചാര്‍ജിങ് സോക്കറ്റ് എന്നിവയാണ് മറ്റു പ്രത്യേകതകള്‍. ഫ്രണ്ട് ഡിസ്ക് ബ്രെക്ക് ഉള്ള മോഡലുകളും ഉണ്ട്. എക്സ്ക്ളൂസീവ് പേള്‍ മിറാഷ് വെള്ളനിറത്തില്‍ ലഭ്യമാണ്. ഡ്രം ബ്രെക്കുള്ള മോഡലിന് 62,910 രൂപയും ഡിസ്ക് ബ്രെക്ക് ഉള്ള മോഡലിന് 66,289 രൂപയുമാണ് കൊച്ചിയിലെ എക്സ്ഷോറൂം വില.

ആക്സസ് 125 സ്പെഷ്യല്‍ എഡിഷന്‍ പുറത്തിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടുെം ഇന്ത്യന്‍ യുവത്വം ആക്സസ് മോഡലുകളെ പൂര്‍ണമായും ഉള്‍ക്കൊണ്ടതില്‍ അഭിമാനമുണ്ടെന്നും സുസുകി മോട്ടോര്‍ സൈക്കിള്‍ ഇന്ത്യ മാനേജിങ് ഡയറക്ടര്‍ സതോഷി ഉചിഡ പറഞ്ഞു.

പ്രധാന വാർത്തകൾ
 Top