07 June Wednesday

ഹോണ്ടയുടെ സ്റ്റൈലന്‍ സിറ്റി

പി ജി സുജUpdated: Monday Feb 20, 2017

കാര്‍ നിര്‍മാണത്തില്‍ ജാപ്പനീസ് പെരുമയുമായി വന്ന് ഇന്ത്യക്കാരില്‍ ഒഴിവാക്കാനാകാത്ത ഇടം നേടിയ ഹോണ്ട കാര്‍സ് പുതിയ സ്റ്റൈലന്‍ സിറ്റി പതിപ്പ് അവതരിപ്പിക്കുന്നു. ആകര്‍ഷക ഡിസൈനും സ്പോര്‍ട്ടി പുറംമോടിയും അധിക സുരക്ഷാസവിശേഷതകളും ഉയര്‍ന്ന സാങ്കേതിക മികവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനവുമാണ് പുതിയ സിറ്റിയുടെ പ്രത്യേകത.

തങ്ങളുടെ കാറില്‍ എല്ലാം ഉണ്ടാകണമെന്ന് ആഗ്രഹിക്കുന്ന ഉപയോക്താക്കള്‍ക്കായാണ് സിറ്റി വേരിയന്റ് ശ്രേണി അവതരിപ്പിക്കുന്നത്. കൂടുതല്‍ ഫീച്ചറുകളുമായെത്തുന്ന പുതിയ ഹോണ്ട സിറ്റി മിതമായ വിലയ്ക്ക് വിസ്മയകരമായ മൂല്യം നല്‍കി ഉപയോക്താക്കളുടെ പ്രതീക്ഷകള്‍ക്കപ്പുറം എത്താനാണ് ലക്ഷ്യമിടുതെന്ന് കമ്പനി പറയുന്നു.

വീതിയേറിയ ആകൃതിയാണ് പുതിയ സിറ്റിക്കുള്ളത്. സ്പോര്‍ട്ടി വൈഡ് ഓപ്പണിങ് ബമ്പര്‍ ഡിസൈനും രണ്ട് ഹെഡ്ലൈറ്റുകളെ ബന്ധിപ്പിക്കുന്ന സങ്കീര്‍ണമായ ഡിസൈനോടുകൂടിയ പുതിയ സിഗ്നേച്ചര്‍ ഫ്രണ്ട് ക്രോം ഗ്രില്ലും കാറിന്റെ പുറംകാഴ്ചയ്ക്ക് മാറ്റുകൂട്ടുന്നു. കൂടാതെ അകവശവും സമ്പന്നമാണ്. കൂടാതെ ഡിജി പാഡ് എന്ന അഡ്വാന്‍സ്ഡ് 17.7 സെമി ടച്ച് സ്ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം തുടങ്ങി നിരവധി നൂതന ഫീച്ചറുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

ഉപഗ്രഹവുമായി ബന്ധിപ്പിച്ച നാവിഗേഷന്‍, വോയ്സ് റെക്കഗ്നിഷന്‍, ബ്ളൂടൂത്ത് ടെലിഫോണി, ഓഡിയോ സ്ട്രീമിങ്, 1.5 ജിബി ഇന്റേണല്‍ മെമ്മറി, രണ്ട് യുഎസ്ബി-ഇന്‍ സ്ളോട്ടുകള്‍, രണ്ട് മൈക്രോ എസ്ഡി കാര്‍ഡ് സ്ളോട്ടുകള്‍  തുടങ്ങി ഈ വിഭാഗത്തിലെ മികച്ച ഫീച്ചറുകളാണ് ഏറ്റവും ആധുനികമായ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനത്തിലുള്ളത്. ഇന്റര്‍നെറ്റിനായി വൈഫൈ സപ്പോര്‍ട്ട്, സ്മാര്‍ട്ട് ഫോണ്‍ കണക്ടിവിറ്റിക്ക് മിറര്‍ ലിങ്ക് സപ്പോര്‍ട്ട് ഇവയും ഈ വിഭാഗത്തില്‍ ആദ്യമായി അവതരിപ്പിക്കുന്നു.

ടില്‍റ്റ് ആന്‍ഡ് ടെലിസ്കോപിക് സ്റ്റിയറിങ് ക്രമീകരണം, എന്‍ജിന്‍ വണ്‍ പുഷ് സ്റ്റാര്‍ട്ട്-സ്റ്റോപ്പ് ഇഗ്നിഷന്‍ സംവിധാനത്തിലെ ബട്ടണില്‍ പുതിയ വെള്ളയും ചുവപ്പും നിറത്തിലുള്ള ഇല്യുമിനേഷന്‍, പൂര്‍ണമായും ഓട്ടോ ഡിമ്മിങ് സൌകര്യമുള്ള ഉള്‍വശത്തെ റിയര്‍ വ്യൂ മിറര്‍, പുതിയ  ക്യാബിന്‍ ലൈറ്റുകള്‍ ഇവ പ്രീമിയം ഫീച്ചറുകളില്‍ ചിലതാണ്. 1.5ലിറ്റര്‍ഡിടെക് ഡീസല്‍ എന്‍ജിനാണ് ഡീസല്‍സിറ്റിക്ക് കരുത്തേകുന്നത്. 25.6കിലോമീറ്ററാണ്  ഇന്ധനക്ഷമത.  ആറ് സ്പീഡ്മാനുവല്‍ ട്രാന്‍സ്മിഷനാണ് കാറിനുള്ളത്.  1.5ലിറ്റര്‍ വിടെക് എന്‍ജിനാണ് സിറ്റിയുടെ പെട്രോള്‍ വേരിയന്റിലുള്ളത്. അഞ്ചു ഗ്രേഡുകളിലും നിറങ്ങളിലും ലഭ്യമാകും. വില 8.41 ലക്ഷം രൂപമുതല്‍   13.56 ലക്ഷംവരെ.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top