21 November Thursday

മെഴ്‌സിഡസ് ബെന്‍സ് ജി 350 ഡി ഇന്ത്യയില്‍

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019



കൊച്ചി
മെഴ്സിഡസ് ബെൻസ് എസ് യുവി ശ്രേണിയിൽ ജി 350 ഡി ഇന്ത്യയിൽ അവതരിപ്പിച്ചു. പുതിയ യൂറോ 6ഡി ടെംപ് സ്റ്റാൻഡേർഡ് എൻജിൻ, 9 ജി ട്രോണിക് ഓട്ടോമാറ്റിക് ട്രാൻസ്‌മിഷൻ തുടങ്ങിയവയുള്ള ജി 350 ഡി  7.4 സെക്കൻഡിൽ 100 കിലോമീറ്റർ വേഗതയിലെത്തുമെന്നും ടോർക്കിന്റെ 40 ശതമാനവും മുന്നിലെ ആക്സിലിൽ ലഭിക്കുംവിധമാണ് 9 ജി ട്രോണിക്ക് രൂപകൽപ്പന ചെയ്‌തിരിക്കുന്നതെന്നും  നിർമാതാക്കൾ അവകാശപ്പെടുന്നു.

ഇന്ത്യയിൽ ആദ്യമായാണ് മെഴ്‌സിഡസ് ബെൻസ് ഡീസൽ ജി ക്ലാസ് അവതരിപ്പിക്കുന്നത്. 1.5 കോടി രൂപ മുതലാണ് ജി 350 ഡിയുടെ ഇന്ത്യയിലെ എക്‌സ് ഷോറൂം വില.


 


പ്രധാന വാർത്തകൾ
 Top