21 September Saturday

സുസുകി ജിക്‌സര്‍ എസ്എഫ് 250, 150 കേരള വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Saturday Jun 15, 2019


കൊച്ചി
സുസുകി മോട്ടോർ സൈക്കിൾ (ഇന്ത്യ) പ്രൈവറ്റ് ലിമിറ്റഡിന്റെ ഇരുചക്രവാഹന ശ്രേണിയിലെ പുതിയ മോഡൽ ജിക്‌സർ എസ്എഫ് 250, ജിക്‌സർ എസ്എഫ് 150  എന്നീ പുതുതലമുറ ബൈക്കുകൾ കേരള വിപണിയിലെത്തി. കൊച്ചിയിൽ  നടന്ന ചടങ്ങിൽ സുസുകി മോട്ടോർസൈക്കിൾ ഇന്ത്യ കൺട്രി ഹെഡ് കൊയിചിറോ ഹിറാവോ, വൈസ് പ്രസിഡന്റ് ദേവാശിഷ് ഹണ്ട എന്നിവർ ചേർന്ന‌് ബൈക്കുകൾ അവതരിപ്പിച്ചു.

ഈസി സ്റ്റാർട്ട്, സ്‌പോർട്ടി വീൽസ‌്, എൽഇഡി ഹെഡ് ലൈറ്റ് എന്നിവ ജിക്‌സർ എസ്എഫിന്റെ പ്രത്യേകതയാണ‌്.  200 സിസിയിൽ കൂടിയ ഇരുചക്രവാഹനങ്ങളോടുള്ള താൽപ്പര്യം വർധിക്കുന്നത് കണക്കിലെടുത്താണ് പുതിയ മോഡലുകൾ അവതരിപ്പിക്കുന്നതെന്ന് കൊയ്ച്ചിറ ഹിറാവോ പറഞ്ഞു.

മെറ്റാലിക് മാറ്റ് പ്ലാറ്റിനം സിൽവർ, മെറ്റാലിക് മാറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ ലഭിക്കുന്ന ജിക്‌സർ എസ്എഫ് 250യുടെ കൊച്ചിയിലെ എക്‌സ് ഷോറൂം വില 1,70,655 രൂപയും ഗ്ലാസ് സ്പാർക്കിൾ ബ്ലാക്ക്, മെറ്റാലിക് സോണിക് സിൽവർ എന്നീ നിറങ്ങളിൽ ലഭിക്കുന്ന ജിക്‌സർ എസ്എഫ്150യുടെ വില 1,09,870 രൂപയുമാണ‌്.
 


പ്രധാന വാർത്തകൾ
 Top