21 September Saturday

നവീകരിച്ച ഡസ്റ്റര്‍ കേരള വിപണിയില്‍

വെബ് ഡെസ്‌ക്‌Updated: Friday Jul 12, 2019


കൊച്ചി
പ്രമുഖ വാഹന ബ്രാൻഡ് റെനോയുടെ ജനപ്രിയ എസ്‌യുവിയായ ഡസ്റ്ററിന്റെ പരിഷ്‌കരിച്ച പതിപ്പ് കേരള വിപണിയിൽ അവതരിപ്പിച്ചു. കളമശേരി ടിവിഎസ് റോനോയിൽ സംഘടിപ്പിച്ച ചടങ്ങിൽ റെനോ ഇന്ത്യ സെയിൽസ് ഹെഡ് സുധീർ മൽഹോത്ര, റീജണൽ സെയിൽസ് ഹെഡ് പ്രേം സഞ്ജീവി, കേരള ഏരിയ സെയിൽസ് മാനേജർ സുജോയ് സിങ‌്, ടിവിഎസ് സീനിയർ വൈസ് പ്രസിഡന്റ് തോമസ് സ്റ്റീഫൻ, സീനിയർ ജനറൽ മാനേജർ സുരേഷ് റാവു എന്നിവർ ചേർന്നാണ് പുതിയ ഡസ്റ്റർ അവതരിപ്പിച്ചത്. 

നവീകരിച്ച സുരക്ഷാ സൗകര്യങ്ങളും ആൻഡ്രോയിഡ് ഓട്ടോ സിസ്റ്റവും ആപ്പിൾ കാർ പ്ലേയും ഉൾപ്പെടുത്തിയിട്ടുണ്ട‌്. ഗ്രിൽ, ഹെഡ്‌ലാമ്പ‌്, ബോണറ്റ് ഉൾപ്പെടെ 25 പരിഷ്‌കാരങ്ങൾ പുതിയ പതിപ്പിലുണ്ടെന്ന് സുധീർ മൽഹോത്ര പറഞ്ഞു. 1.5 ലിറ്റർ പെട്രോൾ മോഡൽ അഞ്ച് -സ്പീഡ് മാനുവൽ, സിവിടി ഓട്ടോമാറ്റിക് ഗിയർ ഓപ്ഷനുകളിലും 1.5 ലിറ്റർ ഡീസൽ മോഡൽ ആറ് സ്പീഡ് മാനുവൽ, ആറ് സ്പീഡ് എഎംടി ഓട്ടോമാറ്റിക് ഗിയർ ഓപ്ഷനുകളിലും ലഭിക്കും. എട്ട് ലക്ഷം രൂപ മുതൽ 12.5 ലക്ഷം രൂപവരെയാണ് പുതിയ മോഡലുകളുടെ എക്സ‌്ഷോറൂം വില.


പ്രധാന വാർത്തകൾ
 Top