18 July Thursday

ഫോര്‍ഡ് മസ്താങ് ജൂലൈ 14 ന്

വെബ് ഡെസ്‌ക്‌Updated: Tuesday Jul 12, 2016

കൊച്ചി > അമേരിക്കന്‍ വാഹന നിര്‍മ്മാതാക്കളായ ഫോര്‍ഡിന്റെ മസില്‍ കാര്‍ മസ്താങ് ജൂലൈ 14ന് ഇന്ത്യന്‍ വിപണിയില്‍ എത്തും. ഇന്ത്യയുടെ ഫോര്‍മുല വണ്‍ ട്രാക്കായ നോയ്ഡയിലെ ബുദ്ധസര്‍ക്യൂട്ടില്‍ നടക്കുന്ന പ്രത്യേക ചടങ്ങിലാകും കാര്‍ അവതരിപ്പിക്കുക. 1965ല്‍ പുറത്തിറങ്ങിയ കാറിന്റെ ആറാം തലമുറ മസ്താങ്ങാണ് ഇന്ത്യയിലത്തുെന്നത്. ആദ്യമായാണ് മസ്താങ്ങിന്റെ വലതുവശത്ത് സ്റ്റിയറിങ്ങ് വീലുള്ള മോഡല്‍ ഫോര്‍ഡ് നിര്‍മ്മിക്കുന്നത്.

കഴിഞ്ഞ ഡല്‍ഹി മോട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച മസ്താങ്ങിന്റെ  മോഡല്‍ തന്നെയാണ് ഇപ്പോഴത്തുെന്നത്. 6 സ്പീഡ് ഓട്ടോമാറ്റിക്ക് ട്രാന്‍സ്മിഷനില്‍ 5 ലിറ്റര്‍ വി 8 എഞ്ചിന്‍ ഉള്ള മസ്താങ്ങിന്റെ കരുത്ത് 432 ബിഎച്ച്പിയും 542 എന്‍എം ടോര്‍ക്കുമാണ്. 8 എഞ്ചിനില്‍ ആറ് സ്പീഡ് ആട്ടോമാറ്റിക് ഗിയര്‍ബോക്സാണ് ഇണക്കിച്ചേര്‍ത്തിരിക്കുന്നത്. നാല് വ്യത്യസ്ത മോഡുകളില്‍ വാഹനം ഓടിക്കാനാകും. നോര്‍മല്‍, സ്പോര്‍ട്സ്+, ട്രാക്ക്, വെറ്റ് എന്നിവയാണ് ആ മോഡുകള്‍.  60 ലക്ഷം രൂപയാണ് ഇന്ത്യന്‍ വിപണിയില്‍ പ്രതീക്ഷിക്കപെടുന്ന വില.
 

പ്രധാന വാർത്തകൾ
 Top