02 June Friday

വിറ്റാര ബ്രേസ എത്തി

സി ജെ ഹരികുമാര്‍Updated: Sunday Mar 13, 2016

മാരുതി സുസുക്കിയുടെ ഏറ്റവും പുതിയ കോംപാക്ട് എസ്യുവി  വിറ്റാര ബ്രേസ വിപണിയിലെത്തി. ഫെബ്രുവരിയില്‍ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ അവതരിപ്പിച്ച വാഹനം മാര്‍ച്ച് 21മുതല്‍ മാരുതിയുടെ എല്ലാ ഷോറൂമുകളിലും ലഭ്യമാകും. പെട്രോള്‍, ഡീസല്‍ എഞ്ചിനുകളില്‍ വാഹനം എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ഡീസല്‍ എഞ്ചിന്‍ ഘടിപ്പിച്ച ബ്രേസ മാത്രമാണ് ഇപ്പോള്‍ പുറത്തിറക്കിയിരിക്കുന്നത്. നാല് മീറ്റര്‍ താഴെ മാത്രം നീളമുള്ള ബ്രേസയക്ക്  കേരളത്തില്‍ എക്സ്ഷോറൂം വില പ്രകാരം 7.27 ലക്ഷം രൂപയായിരിക്കും വില. ലിറ്ററിന് 24.30 കിമീ ആണ് കമ്പനി വാഗ്ദാനം ചെയ്യുന്ന മൈലേജ്.

1.3 ലിറ്റര്‍, മള്‍ട്ടി ജെറ്റ് ഡീസല്‍ എന്‍ജിന് 89 ബിഎച്ച്പി 200 എന്‍എം ആണ് ശേഷി.  അഞ്ച് സ്പീഡ് മാനുവല്‍ ഗീയര്‍ബോക്സാണ് വാഹനത്തിനുള്ളത്. ഇവ കൂടാതെ സുസുക്കി മൈല്‍ഡ് ഹൈബ്രിഡ് സിസ്റ്റവും വാഹനത്തിന് കരുത്ത് പകരുന്നു.

സുസുക്കിയുടെ ഗ്ളോബല്‍ പ്ളാറ്റ്ഫോമില്‍ ഇന്ത്യയില്‍ തന്നെ പൂര്‍ണ്ണമായും രൂപകല്‍പ്പനയും നിര്‍മ്മാണവും പൂര്‍ത്തിയാക്കിയ മാരുതിയുടെ ആദ്യ മോഡലാണ് ബ്രേസ. 3,995 മിമീ ആണ് നീളം.  2500 മിമീറ്ററാണ് വാഹനത്തിന്റെ വീല്‍ബേസ്, 198 മിമീ. ഗ്രൌണ്ട് ക്ളിയറന്‍സ് ഉറപ്പ് നല്‍കുന്ന ബ്രേസയ്ക്ക് 328 ലിറ്ററാണ് ബൂട്ട് സ്പേയ്സ്.
ഡേ ടൈം റണ്ണിംഗ് ലൈറ്റുകള്‍ ഉള്ള പ്രോജക്ടര്‍ ഹെഡ് ലാമ്പുകള്‍, ടെയില്‍ ലാമ്പുകള്‍, ക്രോം ഫിനിഷുള്ള ഗ്രില്ല്, 16 ഇഞ്ച് അലോയ് വീലുകള്‍ എന്നിവയാണ് വിറ്റാരയുടെ പുറം മോടി വര്‍ധിപ്പിക്കുന്ന സവിശേഷതകള്‍.

ചെരിവ് ക്രമീകരിക്കാവുന്ന പവര്‍ സ്റ്റിയറിങ്, മടക്കാവുന്ന പിന്‍ സീറ്റ്, ഡ്യുവല്‍ ഫ്രണ്ട് എയര്‍ബാഗ്, ബ്ളൂടൂത്ത് കണക്ടിവിറ്റിയുള്ള ഓഡിയോ സിസ്റ്റം, ഫ്രണ്ട് പവര്‍ വിന്‍ഡോ, ഇലക്ട്രിക്കലായി ക്രമീകരിക്കാവുന്ന സൈഡ്മിററുകള്‍, എന്‍ജിന്‍ ഇമ്മൊബിലൈസര്‍ എന്നിങ്ങനെ അത്യാധുനിക സാങ്കേതിക വിദ്യകളെല്ലാം വാഹനത്തില്‍ മാരുതി ഒരുക്കിയിട്ടുണ്ട്. ആറ് വകഭേദങ്ങളില്‍ ലഭിക്കുന്ന ബ്രേസയുടെ മുന്തിയ മോഡലുകളില്‍  സുരക്ഷയ്ക്ക് മുന്‍തൂക്കം നല്‍കി ഡ്യുവല്‍ എയര്‍ ബാഗ് , എബിഎസ്  ഇബിഡി ഫീച്ചറുകള്‍ ഉള്‍പെടുത്തിയിട്ടുണ്ട്.
മുന്തിയ വകഭേദമായ സെഡ്ഡിഐ പ്ളസിന് ആപ്പിള്‍ കാര്‍ പ്ളേ , നാവിഗേഷന്‍  റിവേഴ്സ് പാര്‍ക്കിങ് ക്യാമറ ഡിസ്പ്ളേ, പുഷ് ബട്ടന്‍ സ്റ്റാര്‍ട്ട് ,  ഓട്ടോമാറ്റിക് ഹെഡ്ലാമ്പുകള്‍ , റയിന്‍ സെന്‍സിങ് വൈപ്പറുകള്‍ , ഫ്രണ്ട് ആംറെസ്റ്റ് എന്നിവയും നല്‍കിയിട്ടുണ്ട്.

അഞ്ച് പേര്‍ക്ക് സുഖകരമായ യാത്ര വാഗ്ദാനം ചെയ്യുന്ന മാരുതി വിറ്റാര ബ്രേസ ആര്‍ടിക് വൈറ്റ്, പ്രീമിയം സില്‍വര്‍, ഗ്രാഫൈറ്റ് ഗ്രേ, ബ്ളേസിംഗ് റെഡ്, സെറൂലില്‍ ബ്ളൂ, ഫെയരി യെല്ലോ എന്നീ ആറ് വ്യത്യസ്ത കളറുകളില്‍ ഇന്ത്യയില്‍ ലഭ്യമാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..----
പ്രധാന വാർത്തകൾ
-----
-----
 Top