കൊച്ചി > ലാന്‍ഡ് റോവറിന്റെ അഞ്ചാം തലമുറ ഡിസ്കവറി ഇന്ത്യന്‍വിപണിയിലെത്തി. ഏഴ് സീറ്റുള്ള പ്രീമിയം സ്പോര്‍ട്സ് യൂട്ടിലിറ്റി വാഹനമാണ് പുതിയ ഡിസ്കവറി. വിസ്താരമേറിയ ഉള്‍വശവും മികച്ച രൂപകല്‍പ്പനയുമാണ് ഡിസ്കവറിയുടെ പ്രത്യേകത.
വെള്ളം നിറഞ്ഞൊഴുകുമ്പോള്‍ നദി കുറുകെകടക്കാന്‍ സാധിക്കുന്നതരത്തില്‍ 900 എംഎം വരെ ആഴത്തിലൂടെ യാത്രചെയ്യാന്‍ സാധിക്കുമെന്നതും ദീര്‍ഘയാത്രകളിലും മറ്റും സഹായകമാകുന്ന തരത്തില്‍ ഫുള്‍സൈസ് സ്പെയര്‍ വീലും ഡിസ്കവറിയുടെ സവിശേഷതയാണ്.
3.0 ലിറ്റര്‍ ഡീസല്‍, 3.0 ലിറ്റര്‍ പെട്രോള്‍ മോഡലുകള്‍ ലഭ്യമാണ്. പെര്‍മനന്റ് ഫോര്‍വീല്‍ ഡ്രൈവ്, സിംഗിള്‍ സ്പീഡ് ട്രാന്‍സ്ഫര്‍ ബോക്സ്, ടു സ്പീഡ് ബോക്സ് എന്നിവ ഏതുതരത്തിലുള്ള റോഡിലും മികച്ച യാത്രയൊരുക്കും. പാര്‍ക്ക് അസിസ്റ്റ്, ഡ്രൈവ് പ്രോ പായ്ക്ക്, യാത്രാവേഗം നിയന്ത്രിക്കുന്നതിന് ക്യൂ അസിസ്റ്റോടുകൂടിയ ക്രൂസ് കണ്‍ട്രോള്‍ എന്നിവ യാത്രയില്‍ ഏറെ സഹായകമാണ്. 360 ഡിഗ്രി കാഴ്ച സാധ്യമാക്കുന്ന സറൌണ്ട് ക്യാമറയും 25.4 സെന്റീമീറ്റര്‍ ടച്ച്സ്ക്രീന്‍ ഡിസ്പ്ളേയുമുണ്ട്.
അഞ്ച് മിനി ടാബ്ലറ്റുകളും രണ്ടു ലിറ്റര്‍ ബോട്ടിലുകളും ആം റെസ്റ്റ് സ്്റ്റോറേജില്‍ സൂക്ഷിക്കാം. ഒമ്പത് യുഎസ്ബി പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ എല്ലാ യാത്രക്കാര്‍ക്കും ഡിവൈസുകള്‍ ചാര്‍ജ് ചെയ്യാന്‍ സാധിക്കും.71.38ലക്ഷം രൂപയാണ് മുംബൈയിലെ എക്സ് ഷോറൂം വില.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..